ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ വള്ളിക്കടവ് പാലം പുനർനിർമിക്കുന്നതിനായി 4.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. ചെറുപുഴ–കോളിച്ചാൽ റീച്ചിൽ വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കും വിധത്തിൽ ചൈത്രവാഹിനി പുഴയ്ക്കു കുറുകെയാണ് പാലം നിർമിക്കുക.
ഇവിടെ നിലവിലുള്ള പാലം വീതികുറഞ്ഞതും കാലപ്പഴക്കമുള്ളതുമാണ്. മലയോര ഹൈവേ യാഥാർഥ്യമായതോടെ ഈ പാലവും നവീകരിക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു.
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കടവ് പാലം നിർമാണത്തിനായി കിഫ്ബിയിൽ നിന്നാണ് 4.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. കെആർഎഫ്ബി മുഖേന നിർമിക്കുന്ന പുതിയ പാലത്തിന് 3 സ്പാനുകളാനുള്ളത്.
ആകെ 55.3 മീറ്റർ നീളമുള്ള പാലത്തിന് 9 മീറ്റർ കാര്യേജ്വേയും രണ്ടു വശങ്ങളിൽ 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെള്ളരിക്കുണ്ട് ഭാഗത്തേക്ക് 67 മീറ്ററും തൃക്കരിപ്പൂർ മണ്ഡലത്തിലെ ചിറ്റാരിക്കാൽ ഭാഗത്തേക്ക് 103 മീറ്ററും നീളത്തിൽ അനുബന്ധ റോഡും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. അതേസമയം മലയോര ഹൈവേയിലെ ചെറുപുഴ–കോളിച്ചാൽ റീച്ചിലുൾപ്പെട്ട
കാറ്റാംകവല, മരുതോം വനപാതകളിലെ 3 കിലോമീറ്റർ റോഡിന്റെ നിർമാണ നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

