ഇരിയണ്ണി ∙ ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം മുളിയാർ പഞ്ചായത്തിൽ വീണ്ടും പുലിയുടെ ആക്രമണം. കുണിയേരി വെള്ളാട്ടെ നാരായണന്റെ വീട്ടിൽ നിന്നു പുലി നായയെ പിടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു.
ഇന്നലെ രാത്രി 7.54ന് ആണ് പുലി വീട്ടുമുറ്റത്തുനിന്ന് നായയെ പിടിച്ചത്. പേടിച്ച് ഓടിയ പട്ടിയെ പിന്തുടർന്ന് പിടിക്കുന്ന പുലിയുടെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്.
സമീപത്തെ വനത്തിലേക്കാണ് നായയുമായി പുലി ഓടിയത്.
കാനത്തൂർ പയർപ്പള്ളത്ത് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പുലി വളർത്തുനായയെ പിടിച്ചതിനു ശേഷം സമാനസംഭവങ്ങൾ ഉണ്ടായിട്ടില്ല. അതേസമയം വനംവകുപ്പ് 2 പുലിയെ കൊളത്തൂരിൽ നിന്ന് കൂടു വച്ച് പിടിച്ചതിനു ശേഷവും പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടരുന്നതായാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

