കാസർകോട് ∙ സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്നതിനിടെ ഡിസിസി ഓഫിസിൽ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലും കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.വാസുദേവനും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.
പ്രവർത്തകർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഡിസിസി ഓഫിസിലെ കയ്യാങ്കളിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, തർക്കമുണ്ടായത് തിരഞ്ഞെടുപ്പ് ചർച്ചകളുമായി ബന്ധപ്പെട്ടല്ലെന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇരുവരും തമ്മിലുണ്ടായതെന്നും പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു ഡിസിസി ഓഫിസിലായിരുന്നു സംഭവം. ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു അടക്കം ഡിസിസി ഓഫിസിലുണ്ടായിരുന്നു.
ഓഫിസ് മുറിയിൽ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു.
ഇതിനിടെയാണ് പുറത്ത് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പുറത്തിരുന്ന ഇരു നേതാക്കളും സംസാരത്തിനിടെ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കയ്യേറ്റം നടക്കുകയുമായിരുന്നു. എന്തിനെക്കുറിച്ചാണ് തർക്കമുണ്ടായതെന്ന ചോദ്യത്തിന് രണ്ടുപേരും പ്രതികരിച്ചില്ല.
തർക്കത്തിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിലാണ് വ്യക്തിപരമായ വിഷയങ്ങൾ മൂലമുണ്ടായ പ്രശ്നം മാത്രമാണിതെന്നു ഡിസിസി പ്രസിഡന്റ് വിശദീകരിച്ചത്. കുടുംബമായാൽ പലതരം പ്രശ്നങ്ങളുണ്ടാകുമെന്നു മാത്രമാണ് എ.വാസുദേവൻ പ്രശ്നത്തേക്കുറിച്ചു പ്രതികരിച്ചത്.
‘പ്രശ്നങ്ങളുണ്ടാകുമ്പൾ ഒച്ച ഉയരുന്നത് പതിവാണ്. നമ്മുടെ കുടുംബങ്ങളിലടക്കം ഇതാണ് പതിവ്.
അതിനർഥം വലിയ പ്രശ്നങ്ങളുണ്ടെന്നല്ല – അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സീറ്റുകളുമായി ബന്ധപ്പെട്ടല്ല തർക്കമുണ്ടായതെന്ന് ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
സസ്പെൻഡ് ചെയ്തു
കാസർകോട് ∙ ഡിസിസി ഓഫിസിൽ ഉണ്ടായ നിസ്സാര സംഭവങ്ങൾ വാർത്താ ചാനലുകളിൽ നൽകി പാർട്ടിയെ അപകീർത്തിപ്പെടുത്തിയ കാസർകോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എം.സഫ്വാൻ കുന്നിലിനെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

