കീഴൂർ ∙ പാട്ടുത്സവപ്പെരുമയിൽ കീഴൂർ ചന്ദ്രഗിരി ശാസ്താക്ഷേത്രം.
വടക്കൻ കേരളത്തിൽ അപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രം ഇന്നും നിലനിൽക്കുന്ന ആചാര അനുഷ്ഠാനങ്ങളിൽ ഒന്നാണ് കളമെഴുത്തും പാട്ടും. ഏറെ ഐതിഹ്യം നിറഞ്ഞതാണ് ചെറിയ പാട്ടും വലിയ പാട്ടും.
തുലാമാസത്തിലെ അമാവാസി നാളിൽ ചെറിയ പാട്ടിന് കൊടിയില വച്ച് മൂന്നാം നാൾ പാട്ടും നാലാം നാൾ കളത്തിലരി ചടങ്ങും കഴിഞ്ഞ് സമാപനം.
വൃശ്ചിക സംക്രമം തൊട്ട് ഏഴു നാൾ പാട്ടും എട്ടാം ദിവസം കളത്തിലരി ചടങ്ങു നടക്കുന്നതോടെ വലിയ പാട്ടുത്സവം സമാപിക്കും.
പഞ്ചവർണപ്പൊടി കൊണ്ടു വരയ്ക്കാൻ ഉപയോഗിക്കുമ്പോൾ പാട്ടു കൊട്ടിലും ചുറ്റും കുരുത്തോല കൊണ്ട് അലങ്കരിക്കും. ചെറിയ പാട്ടിന്റെ ആദ്യത്തെ രണ്ടു ദിവസം പച്ച വർണത്തിൽ ശാസ്താവ്, കുതിരക്കാളി, രണ്ടാം നാൾ കുതിരപ്പുറത്ത് അമ്പും വില്ലും ധരിച്ച ശാസ്താവ്, മൂന്നാം നാൾ പള്ളിവാളും ശൂലവും ദാരികന്റെ ശിരസും പാത്രവുമായി നിൽക്കുന്ന കുതിരക്കാളി അമ്മ, മൂന്നാം നാൾ ശാസ്താവ് മഞ്ഞ വർണത്തിൽ പുലിപ്പുറത്തും ഇതേ വർണത്തിൽ കുതിരക്കാളിയുടെയും രൂപം തീർക്കുന്നു.
കുതിരക്കാളി അമ്മ പള്ളിവാളും ശൂലവും ദാരികന്റെ ശിരസ്സും പാത്രവുമായി നിൽക്കുമ്പോൾ ശാസ്താവ് മൂന്നാം നാൾ മഞ്ഞ വർണത്തിൽ പുലിപ്പുറത്തും ഇതേ വർണത്തിൽ കുതിരക്കാളിയുടെയും രൂപം തീർക്കുന്നു. വലിയ പാട്ടിനു ആദ്യത്തെ അഞ്ചു ദിവസം ചെറിയ പാട്ടിന്റെ അതേ രൂപഭാവത്തിൽ തന്നെയാണ് ശാസ്താവും കുതിരക്കാളിയും പച്ച വർണത്തിൽ തെളിയുന്നത്.
ആറാം നാൾ ശാസ്താവ് കുതിരപ്പുറത്ത് പച്ച വർണത്തിലും ഏഴാം നാൾ ശാസ്താവ് പുലിപ്പുറത്തും മഞ്ഞച്ചായം വിതറി അതേ വർണത്തിൽ കുതിരക്കാളി അമ്മ കൈയിൽ വലിയ ശൂലമേന്തി ഉഗ്രസ്വരൂപിണിയായി നില കൊള്ളുകയും ചെയ്യുന്നു.
പാട്ടുത്സവത്തിന്റെ അതിപ്രധാനമായ കളമെഴുത്തുപാട്ട് ദേവചൈതന്യത്തിന്റെ മറ്റൊരു കലാസൃഷ്ടിയായി വരയിലും പാട്ടിലും വാഴ്ത്തുന്നു.
പഞ്ചവർണം വേണ്ട അരിപ്പൊടി, കരിപ്പൊടി എന്നിവ കീഴൂർ സുധാകര മാരാർ തയാറാക്കുമ്പോൾ, പച്ച നിറത്തിനു വേണ്ട
കുറുമാണം ഇല കീഴൂർ സുകുമാരൻ ഒരുക്കുന്നു.
പഞ്ചവർണങ്ങളിൽ കരവിരുത് തീർക്കുന്നത് പ്രകാശൻ പുന്നാട് കണ്ണൂർ, സഹായി ഷാജി പുന്നാട് എന്നിവർ. ചുവപ്പ്, മഞ്ഞ നിറത്തിന് ചുണ്ണാമ്പ്, മഞ്ഞൾ പൊടി എന്നിവ ക്ഷേത്രം കലവറയിൽ നിന്നു ഉപയോഗിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

