മൊഗ്രാൽപുത്തൂർ ∙ വിരണ്ടോടിയ പോത്തിടിച്ച് കളിക്കുകയായിരുന്ന 12 വയസ്സുകാരനു പരുക്കേറ്റു. അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വിരണ്ടോടിയാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്. അടുക്കത്ത്ബയൽ ഗവ.
യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കാവുഗോളിയിലെ അദ്വൈതിനാണ് (12) പരുക്കേറ്റത്. മംഗളൂരുവിൽനിന്നു കൊണ്ടുവന്ന പോത്തിനെ മൊഗ്രാലിൽ വാഹനത്തിൽനിന്ന് ഇറക്കുമ്പോഴായിരുന്നു വിരണ്ടോടിയത്.
റെയിൽപാളം മുറിച്ചുകടന്നാണ് പോത്ത് ഓടിയത്.
നാട്ടുകാരും വാഹനത്തിലുണ്ടായിരുന്നവരും ഏറെ ശ്രമിച്ചിട്ടും തളയ്ക്കാനായില്ല. കാസർകോട് നിന്നും അഗ്നി രക്ഷാ സേനയെത്തിയെങ്കിലും പിന്നീട് പോത്തിനെ കണ്ടെത്താനായില്ല.
അദ്വൈത് ആശുപത്രിയിൽ ചികിത്സ തേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

