കാസർകോട് ∙ മുംബൈയിൽ മരിച്ച സഹോദരന്റെ മൃതദേഹവുമായി പുറപ്പെട്ടയാൾ മംഗളൂരു വിമാനത്താവളത്തിൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ മൃതദേഹമില്ല. മുംബൈ – മംഗളൂരു വിമാനത്തിൽ മൃതദേഹം ബോർഡ് ചെയ്യേണ്ടതിനു പകരം മറ്റൊരു വിമാനത്തിലായിപ്പോയെന്നാണ് അദ്ദേഹത്തിനു ലഭിച്ച വിവരം.
വൈകിട്ടോടെ മൃതദേഹം മംഗളൂരുവിലെത്തിച്ചു. 19ന് ആണ് സംഭവം. 15ന് ആണ് ദക്ഷിണ കന്നട
ബണ്ട്വാൾ, കന്യാന, ബണ്ടിത്തടുക്ക വീട്ടിൽ അബ്ദുൽ മജീദ് (50) മുംബൈയിൽ മരിച്ചത്. മുംബൈയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന അബ്ദുൽമജീദ് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.
19ന് പുലർച്ചെ 5.40ന് പുറപ്പെടുന്ന മംഗളൂരു വിമാനത്തിൽ തനിക്കൊപ്പം മൃതദേഹം കൊണ്ടുവരാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഹബീബ് വിമാനത്തിൽ കയറി 7.30ന് മംഗളൂരുവിൽ ഇറങ്ങി. സഹോദരന്റെ മൃതദേഹം സ്വീകരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം എത്തിച്ചിട്ടില്ല എന്നറിഞ്ഞത്. റാഞ്ചിയിലേക്കു പോകുന്ന വിമാനത്തിൽ മൃതദേഹം കയറ്റിവിട്ടെന്നു പിന്നീട് വിശദീകരണം വന്നു. തുടർന്ന് 2.30ന് മംഗളൂരുവിലെത്തിയ വിമാനത്തിലാണ് മജീദിന്റെ മൃതദേഹമെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]