കുമ്പള∙ വീടിന്റെ കുളിമുറി ചുമരിലെ രഹസ്യഅറയിൽ സൂക്ഷിച്ച ഗോവൻ, കർണാടക മദ്യം കുമ്പള പൊലീസ് പിടികൂടി. കോയിപ്പാടി സ്വദേശി അണ്ണി പ്രഭാകരൻ എന്ന എൻ.പ്രഭാകരന്റെ (59) വീട്ടിൽ നിന്ന് 150 മില്ലിലീറ്റർ 4 കുപ്പി ഗോവൻ നിർമിത മദ്യം, 180 മില്ലിലീറ്റർ വീതമുള്ള 52 പാക്കറ്റ് കർണാടക മദ്യം, മദ്യം വിറ്റതിന്റെ തുകയെന്നു കരുതുന്ന 32,970 രൂപ എന്നിവയാണ് കണ്ടെടുത്തത്.
വീട് കേന്ദ്രീകരിച്ച് മദ്യ വിൽപന ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എഎസ്പി ഡോ.എം.നന്ദഗോപന്റെ നേതൃത്വത്തിൽ വീട് പരിശോധിച്ച് പിടികൂടിയത്.
കുമ്പള സിഐ പി.കെ.ജിജീഷ്, എസ്ഐ ശ്രീജേഷ്, എഎസ്ഐ സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുധീഷ്, രാജേഷ്, സബിത, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ അജീഷ്, ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ സ്ക്വാഡ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]