
കാസർകോട് ∙ വൃക്ഷവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെപ്റ്റംബർ 30നുള്ളിൽ 4 ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു. ഇതിനോടകം 2 ലക്ഷം തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു.
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും എൻഎസ്എസ്, എൻസിസി, എസ്പിസി എന്നിവയുമായി ചേർന്ന് വിദ്യാർഥികൾ മുഖേന പ്രാദേശികമായി തൈകൾ ശേഖരിച്ച് സ്വന്തം വീട്ടുവളപ്പിലോ പൊതുയിടങ്ങളിലോ നട്ടു സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഇതിനകം 15000 വൃക്ഷത്തൈകൾ പൊതുയിടങ്ങളിലായി നട്ടു. വിദ്യാലയങ്ങളോടൊപ്പം തന്നെ ജില്ലയിലെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സിഡിഎസുകളുടെ സഹായത്തോടെ മുഴുവൻ അയൽക്കൂട്ടങ്ങളിലും തൈകൾ നട്ട് പരിപാലിക്കുന്നു.
ക്യാംപെയ്നിന്റെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ കാലാവധി കഴിയുന്നതിന്റെ ഓർമയ്ക്കായി ഓർമ തുരുത്തുകൾ നിർമിക്കും. ജില്ലയിൽ നിന്നു വിവിധ സർവീസുകളിൽ നിന്നു വിരമിക്കുന്നവരും സ്ഥലംമാറി പോകുന്നവരും ജില്ലയിൽ സേവനം ചെയ്തതിന്റെ ഓർമയ്ക്കായി ഒരു മരം വീതം നട്ടുപിടിപ്പിക്കും.
വനംവകുപ്പിന്റെ നേതൃത്വത്തിൽ വനാന്തര ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള വിത്തുണ്ടകൾ ചെടികളായി വളർന്ന് പ്രകൃതിക്ക് കൂട്ടാകും. സാമൂഹിക വനവൽക്കരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ വിപുലമായ വൃക്ഷവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി നിലവിൽ നീലേശ്വരം ബ്ലോക്കിൽ 9000 തൈകൾ, മഞ്ചേശ്വരം 30000, കാറഡുക്ക ബ്ലോക്കിൽ 15000, പരപ്പ ബ്ലോക്കിൽ 16000, കാസർകോട് ബ്ലോക്കിൽ 7000, നീലേശ്വരം നഗരസഭയിൽ 2500, കാഞ്ഞങ്ങാട് നഗരസഭയിൽ 1900, കാസർകോട് നഗരസഭയിൽ 1500 വീതം തൈകളാണ് നട്ടു പരിപാലിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മാവുങ്കാൽ ആനന്ദ വനത്തിലും പുത്തിഗെ പഞ്ചായത്തിലെ അനോഡിപള്ളത്തും വൃക്ഷവൽക്കരണ പ്രവർത്തനങ്ങൾ നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]