ചെറുവത്തൂർ∙ ഓട്ടോസ്റ്റാൻഡ് പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായതോടെ നടപ്പാതയെ പൂപ്പാതയാക്കി മാറ്റി ഓട്ടോക്കാർ. സ്റ്റാൻഡിന് സമീപത്തുകൂടി വഴിയാത്രക്കാർ നടന്നുപോകുന്ന പാതയിൽ വരെ മാലിന്യങ്ങൾ വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് ചെറുവത്തൂർ ടൗണിലെ ഗവ.ആശുപത്രിക്ക് സമീപത്തുള്ള ഓട്ടോസ്റ്റാൻഡിലെ ഓട്ടോക്കാർ ഇത്തരത്തിൽ വേറിട്ട രീതിയിൽ ചിന്തിച്ച് പൂന്തോട്ടം ഒരുക്കിയത്.
സ്വന്തം കൈയിൽ നിന്ന് പണം എടുത്ത് മണ്ണിട്ട് സ്ഥലം ഒരുക്കി വിവിധ ഇനം ചെടികൾ നട്ടു.
ഇതിന്റെ പരിപാലനത്തിന് ഓരോ ദിവസവും ഓരോ ഡ്രൈവർമാർക്ക് ചുമതല നൽകി. ചെടികൾ നട്ട് 4 മാസം പിന്നിട്ടപ്പോൾ മനോഹരമായ ഉദ്യാനമായി ഇത് മാറി. റോസ്, മഞ്ഞ ചെമ്പരത്തി, ചെണ്ടുമല്ലി, പൂമ്പാറ്റച്ചെടി തുടങ്ങി വിവിധ ഇനം ചെടികൾ ഇവിടെ ഉണ്ട്.
ചെറുവത്തൂർ ഗവ.ആശുപത്രിയിൽ എത്തുന്നവർക്കും വഴിയാത്രക്കാർക്കും കാഴ്ചയ്ക്ക് കൗതുകമാവുകയാണ് ഈ പൂന്തോട്ടം. ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്ക് തിരിച്ചെത്തുന്ന ഡ്രൈവർമാർ ചെടിക്ക് വെള്ളം ഒഴിക്കുന്നതിലും മറ്റും സജീവമാകും. പൂന്തോട്ടം വന്നതോടെ ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പൂർണമായും ഒഴിവായി എന്നാണ് ഇവർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

