കാഞ്ഞങ്ങാട് ∙ ജില്ലയിലാദ്യമായി ചാരക്കാടയെ (കോമൺ ക്വയിൽ) കണ്ടെത്തി. ചെറുവത്തൂരിനടുത്ത് കയ്യൂർപ്പാറയിൽനിന്ന് പക്ഷി നിരീക്ഷകനായ ഹരീഷ് ബാബുവാണ് ചാരക്കാടയെ കണ്ടെത്തിയത്.
ദേശാടനപ്പക്ഷിയായ ചാരക്കാടയെ കേരളത്തിൽ കാണുന്നത് അപൂർവമാണ്. ഇ–ബേഡ് പ്ലാറ്റ്ഫോമിലെ വിവരങ്ങൾ പ്രകാരം കേരളത്തിൽ ഇതിനു മുൻപ് 2022ൽ മാടായിപ്പാറയിൽ മാത്രമാണ് ചാരക്കാടയെ കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 414 ആയി ഉയർന്നു. കയ്യൂർ പാറയിലെ ഭൂപ്രകൃതി ഇവയുടെ നിലനിൽപിന് വളരെ അനുയോജ്യമാണ്.
യൂറോപ്പിലാണ് ഇവയെ പ്രജനന കാലത്ത് സാധാരണയായി കാണുന്നത്.
ശൈത്യ കാലത്താണ് ആഫ്രിക്കയിലേക്കും ദക്ഷിണേന്ത്യയിലേക്ക് ഉൾപ്പെടെ ഇവ എത്തുന്നത്. ഇന്ത്യയിൽ ഹിമാലയൻ മേഖലയിൽ പ്രാദേശികമായി ഇവയുടെ സ്ഥിരം സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജാപ്പനീസ് കാടകളുമായി കാഴ്ചയിൽ ചാരക്കാടയും സമാനമാണ്.
പറക്കാൻ പൊതുവേ മടിയുള്ള ചാരക്കാട ഒളിച്ചിരുന്ന് നിലത്തോട് ചേർന്ന് ഇര തേടുന്ന സ്വഭാവമാണുള്ളത്. ഇറച്ചിക്കായി ഇവയെ പല രാജ്യങ്ങളിലും വേട്ടയാടാറുണ്ട്.
ഇതിനായി ഇണക്കി വളർത്താറുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

