പെരിയ ∙ അപകടങ്ങൾക്കു ‘കുപ്രസിദ്ധി’ നേടിയ പുല്ലൂർ പാലം–വിഷ്ണുമംഗലം വളവൊഴിവാക്കാൻ നടപടിയായി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അപകട വളവൊഴിവാക്കി ഇവിടെ 2 പാലങ്ങളുടെ നിർമാണം പൂർത്തിയായതോടെയാണിത്.
പൂർത്തിയായ പാലങ്ങൾ ഉടൻ ഗതാഗതത്തിനായി തുറക്കും. ചെറുകിട
വാഹനങ്ങളുടെ മാത്രമല്ല, ടാങ്കറുകളുടെയും ട്രക്കുകളുടെയും ഡ്രൈവർമാരുടെ െനഞ്ചിടിപ്പേറ്റുന്ന വളവാണ് പുല്ലൂരിൽ നിലവിലെ പാതയിലുള്ളത്.
ഇവിടെ അപകടത്തിൽപെട്ട വാഹനങ്ങളുടെ എണ്ണത്തിനു കണക്കില്ല.രക്ഷാപ്രവർത്തനം നടത്തി സഹികെട്ട് പ്രദേശവാസികളും പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയതോടെയാണ് വിഷ്ണുമംഗലം വളവ് അവസാനിക്കുന്ന പുല്ലൂർ പാലത്തിനു സമീപം ഹമ്പുകൾ വന്നതും അപകടമുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചതും. എന്നിട്ടും അപകടത്തിന്റെ തോത് കുറഞ്ഞിരുന്നില്ല.
∙ ഏറ്റവുമൊടുവിലുണ്ടായഅപകടവും ഒരു ജീവനെടുത്തു
ഏറ്റവുമൊടുവിൽ 2023 ജനുവരിയിൽ പുല്ലൂർ പാലത്തിനു സമീപമുണ്ടായ അപകടത്തിലും ഒരാൾ മരിച്ചു.
വളവിൽ നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്നിരുന്ന പുല്ലൂർ മാക്കരംകോട് സ്വദേശി ഗംഗാധരനു ജീവൻ നഷടമായി.
ഇതോടെ ബസ് കാത്തിരിപ്പുകേന്ദ്രം തന്നെ നാട്ടുകാർ പൊളിച്ചുനീക്കി. ഇതുപോലെ ഇവിടെയുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായവരും സാരമായി പരുക്കുപറ്റിയവരും ഒട്ടേറെയുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വളവിലെ അപകടക്കുരുക്കുകൾ ഒഴിവാകുന്നുവെന്നതിൽ ആശ്വാസം കൊള്ളുകയാണ് പ്രദേശവാസികൾ.
∙ തുറക്കുന്നത് രണ്ടു പാലങ്ങൾ
മൂലക്കണ്ടത്തുനിന്നു തുടങ്ങി വിഷ്ണുമംഗലംവഴി പുല്ലൂർ പാലത്തിലെത്തി നിൽക്കുന്ന വളവ് ഒഴിവാക്കി പുല്ലൂർ ടൗണിൽ നിന്നാരംഭിച്ച് വിഷ്ണുമംഗലം ക്ഷേത്രം റോഡിന്റെ കവാടത്തിനു സമീപത്തേക്കാണു പുതിയ ബൈപാസ് റോഡ് നിർമിക്കുന്നത്.
വളവിനൊപ്പം കയറ്റവും കുറയ്ക്കുന്ന പാതയിൽ 45 മീറ്റർ വീതിയിൽ 20 മീറ്റർ നീളമുള്ള രണ്ടു പാലങ്ങളാണു നിർമിക്കുന്നത്. പാലത്തിൽ 6 വരി പാതയ്ക്കൊപ്പം ഇരുഭാഗങ്ങളിലും സർവീസ് റോഡുമുണ്ടാകും.
പുല്ലൂർ തോടിനും സമീപത്തെ വയലിലുമായാണു പുതിയ പാലം യാഥാർഥ്യമായത്. 65 വർഷം പഴക്കമുള്ള അപകടാവസ്ഥയിലുള്ള നിലവിലെ രണ്ടു പാലങ്ങളാണ് ഇതോടെ ചരിത്രമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

