ബേക്കൽ ∙ ഇന്നു മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റ് മൂന്നാമത് എഡിഷൻ ഉദ്ഘാടനം ഇന്ന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കും. വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബേക്കൽ ബീച്ച് ഫെസ്റ്റ് സംഘാടകസമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും.
മണിരത്നവും മനീഷ കൊയ്രാളയുംഇന്ന് സന്ദർശിക്കും
ബോംബെ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച മണിരത്നവും നടി മനീഷ കൊയ്രാളയും സിനിമ ചിത്രീകരണം നടന്ന ബേക്കൽകോട്ട
ഇന്ന് സന്ദർശിക്കും. രാവിലെ 8ന് ആണ് സന്ദർശനം.
ഛായാഗ്രാഹകൻ രാജീവ് മേനോൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരും കൂടെയുണ്ടാകും. 30 വർഷം മുൻപാണ് ബേക്കൽ കോട്ട, തളങ്കര എന്നിവിടങ്ങളിൽ ബോംബെ സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയിലെ കഥാപാത്രങ്ങളായ ശേഖർ നാരായണൻ പിള്ളയായി അരവിന്ദ് സ്വാമിയും ഷൈല ബാനുവായി മനീഷ കൊയ്രാളയുമാണ് അഭിനയിച്ചത്. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇവരുടെ സന്ദർശനം.
മലയാളം, കന്നഡ, തമിഴ്, ഹിന്ദി, മറാഠി, തുളു ഭാഷകളിലായി നൂറോളം സിനിമകൾ ചിത്രീകരിച്ച വേദിയാണ് ബേക്കൽ കോട്ട.
മണിരത്നത്തിന്റെ ക്ലാസിക് സിനിമയാണ് ബോംബെ. ഷൈല ബാനുവിന്റെയും ശേഖർ നാരായണന്റെയും പ്രണയത്തിന്റെ 30 വർഷം പിന്നിടുമ്പോൾ ‘ബോംബെ’യുടെ ഓർമകൾ പുതുക്കുന്നു ബേക്കൽ കോട്ട. കോട്ടയിൽ ഇപ്പോൾ തകർന്നുവീണു കൊണ്ടിരിക്കുന്ന അതിഥി മന്ദിരത്തിലായിരുന്നു മണിരത്നം തുടങ്ങിയ സംവിധായകരും എഴുത്തുകാരും ഉൾപ്പെടെ തങ്ങിയത്.സിനിമയുടെ ഓർമകൾക്കു പുതുജീവൻ പകരുന്ന ആഘോഷങ്ങൾക്ക് കാസർകോടിന്റെ ചരിത്ര പ്രസിദ്ധമായ ബേക്കൽ വേദിയാകുന്നു 30 വർഷത്തിനു ശേഷം മണിരത്നത്തിന്റെയും മനീഷ കൊയ്രാളയുടെയും സന്ദർശനത്തിലൂടെ. ഇന്ത്യൻ സിനിമയുടെ സാംസ്കാരിക ഭൂപടത്തിൽ ആഴത്തിൽ പതിഞ്ഞ ‘ബോംബെ’യുടെ മൂന്ന് പതിറ്റാണ്ടുകളുടെ സഞ്ചാരം ബേക്കൽ ബീച്ച് ഫെസ്റ്റ് വഴി ഓർമിക്കാൻ അവസരം ഉണ്ടാകുന്നു.
‘ബോംബെ’യിലെ ‘ഉയിരേ’ ഗാനത്തിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ഇടമാണ് ബേക്കൽ കോട്ട.
വീണ്ടും സിനിമ പ്രേക്ഷകർക്ക് പ്രദേശത്തെ സിനി ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷനും കേരള ടൂറിസം വകുപ്പും ചേർന്നു ബിആർഡിസി 30– ാം വാർഷികാഘോഷ ഭാഗമായാണ് ബീച്ച് ഫെസ്റ്റ് നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

