കുറ്റിക്കോൽ ∙ പിന്തുടർന്ന പൊലീസ് വാഹനത്തെ ഇടിച്ചിട്ട് കാർ യാത്രക്കാരായ യുവാക്കൾ കടന്നുകളഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ ആർ.രാകേഷിന് കൈമുട്ടിനു പരുക്കേറ്റു.
വ്യാഴാഴ്ച രാത്രി 9.15 നായിരുന്നു സംഭവം. ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ പി.മനോജിന്റെ നേതൃത്വത്തിൽ സിപിഒമാരായ പി.ഗണേഷ്, ആർ.രാകേഷ് എന്നിവർ ചേർന്നു കുറ്റിക്കോൽ പഞ്ചായത്ത് ഓഫിസിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു.
ഈ സമയത്താണ് ഒരു കാർ ഇതുവഴി വന്നത്.
സംശയം തോന്നി പരിശോധനയ്ക്കായി കൈ നീട്ടിയിട്ടും നിർത്താതെ പൊലീസ് വാഹനത്തെ ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. തുടർന്നു വാഹനം അമിതവേഗത്തിൽ ബന്തടുക്ക ഭാഗത്തേക്കു പാഞ്ഞുപോയി.
പൊലീസ് വാഹനം പിന്തുടർന്നെത്തിയപ്പോൾ ബന്തടുക്കയിൽ വച്ചു വീണ്ടും കാർ പൊലീസ് വാഹനത്തെ ഇടിച്ചു. തുടർന്നു നിർത്താതെ പൊയ്നാച്ചി റൂട്ടിലേക്ക് അമിതവേഗത്തിൽ പാഞ്ഞു.
പൊയ്നാച്ചി ഭാഗത്തേക്കും കാറിനെ പൊലീസ് പിന്തുടർന്നു.
തെക്കിൽ – അലട്ടി റോഡിൽ കുറ്റിക്കോൽ പള്ളത്തിങ്കാൽ കയറ്റത്തിൽ വച്ച് ഒപ്പമെത്തിയ തങ്ങളുടെ വാഹനത്തിലേക്കു വീണ്ടും കാർ ഇടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിനു ശേഷം വാഹനം വന്ന വഴി തന്നെ തിരിച്ചുപോയി. തുടർന്ന് കുറ്റിക്കോൽ ജംക്ഷനിൽനിന്നു ബോവിക്കാനം റോഡിലേക്കു തിരിഞ്ഞെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനത്തിന്റെ ഇടതുവശത്തെ ടയർ റോഡരികിലെ ചെറിയ കുഴിയിലേക്കു വീഴുകയായിരുന്നു.
ഈ വീഴ്ചയുടെ ആഘാതത്തിലാണ് സിപിഒ രാകേഷിനു പരുക്കേറ്റത്. ഇദ്ദേഹത്തെ ബേഡകം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹന ഉടമ മഞ്ചേശ്വരം വൊർക്കാടി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെയും ഇടിച്ച കാറും ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]