ചിറ്റാരിക്കാൽ ∙ യുവസൈനികന് അന്ത്യാഞ്ജലിയേകി ജന്മനാട്. രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച ബിഎസ്എഫ് ജവാനും പ്രധാനമന്ത്രിയുടെ മുൻ എസ്പിജി അംഗവുമായിരുന്ന ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ്മോൻ തലച്ചിറയുടെ മൃതദേഹം ഇന്നലെ രാവിലെ 9.15ന് ആണ് മണ്ഡപം സെന്റ് ജോസഫ് ദേവാലയത്തിലെത്തിച്ചത്.
നാടിന്റെ അഭിമാനമായിരുന്ന യുവസൈനികനെ ഒരുനോക്കു കാണാനും അന്തിമോപചാരമർപ്പിക്കാനും ഇന്നലെ രാവിലെ മുതൽതന്നെ മണ്ഡപത്തേക്ക് ആളുകൾ ഒഴുകിയെത്തി.
വ്യാഴാഴ്ച രാത്രി 8.30ന് വിമാനമാർഗം മംഗളൂരുവിലെത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെ സൈനിക വാഹനത്തിൽ ഷിൻസ്മോന്റെ കണ്ണൂർ മണക്കടവിലെ വീട്ടിലെത്തിച്ചു. തുടർന്ന് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾക്കുശേഷം 8 മണിയോടെ മണ്ഡപത്തേക്ക് വിലാപയാത്രയായി കൊണ്ടുവരികയായിരുന്നു.
ഒരുമണിക്കൂറിലേറെ നേരം ദേവാലയത്തിലെ പാരിഷ് ഹാളിൽ പൊതുദർശനത്തിനുവച്ചു.
സെമിത്തേരിയിലെ ശുശ്രൂഷകൾക്കുശേഷം 11.20ന് സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി. പിന്നീട് കുടുംബ കല്ലറയിൽ സംസ്കരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും വൈദികരും സഹപാഠികളും സേനാംഗങ്ങളുമുൾപ്പെടെയുള്ളവർ അദ്ദേഹത്തിന് അവസാന യാത്രാമൊഴിയേകി.
മണ്ഡപത്തു നടന്ന അനുശോചന യോഗത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി ഫാ.ഡോ.മാണി മേൽവെട്ടം, മണ്ഡപം സെന്റ് ജോസഫ് പള്ളി വികാരി ഫാ. വർഗീസ് ചെരിയംപുറത്ത്, ബിഎസ്എഫ് 131 ബറ്റാലിയൻ ഇൻസ്പെക്ടർ പ്രേം, ബിഎസ്എഫ് സബ് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, ഷിനിഷ്, വിവിധ കക്ഷിനേതാക്കളായ സൂര്യനാരായണ ഭട്ട്, എ.
അപ്പുക്കുട്ടൻ, സാഗർ ചാത്തമത്ത്, സി.പി.രാധാകൃഷ്ണൻ, സിവിക്കുട്ടി വർഗീസ്, തോമസ്കുട്ടി ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]