കുംബഡാജെ ∙ പൊടിപ്പള്ളം – നാട്ടക്കൽ റോഡ് വീതികൂട്ടി നവീകരിക്കുന്നതിനു നടപടികളായി. ഈ ജില്ലാ പഞ്ചായത്ത് റോഡ് 80 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്.
3 മീറ്റർ വീതിയുള്ള 7.5 കിലോമീറ്റർ റോഡിന്റെ ഇരുഭാഗവും 80 സെന്റീമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്താണ് നവീകരിക്കുന്നത്. ഈ റോഡ് നവീകരിക്കുന്നതിനു 8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല.
പൂർണമായും നവീകരിക്കുന്നതിനു ഫണ്ടില്ലാത്തതിനാൽ ഭാഗികമായാണ് ഇപ്പോൾ ഭാഗമായി നവീകരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗങ്ങളായ ശൈലജഭട്ട്, പി.ബി.ഷെഫീക്ക് എന്നിവരുടെ 40 ലക്ഷം രൂപ വീതമുള്ള ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. കുംബഡാജെ, കുദിംഗില, ബിജിസർക്കിൾ, ബളിഞ്ച, നാട്ടക്കൽ എന്നിവിടങ്ങളിലൂടെ പോകുന്ന റോഡാണിത്. പൊടിപള്ളത്തുനിന്നു ബെള്ളൂർ നാട്ടക്കൽ, കർണാടകയിലെ സുള്ള്യപദവ്, മുള്ളേരിയ എന്നിവിടങ്ങളിലേക്കും പോകാം.
എതിരെ വരുന്ന വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത വിധം വീതികുറഞ്ഞ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]