
കാസർകോട്∙ കനത്ത മഴയിൽ സ്കൂൾ മുറ്റത്തെ കിണർ ഇടിഞ്ഞു താണു. ഇതോടെ ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ശുദ്ധജലം മുട്ടി.
കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മെഡോണ എയുപി.സ്കൂളിലെ കിണറാണു കഴിഞ്ഞ ദിവസം ഇടിഞ്ഞു താണത്. കല്ലും മണ്ണും അകത്തേക്കു പതിച്ചതോടെ കിണർ ഉപയോഗശൂന്യമായി.കിണറിനു മുകളിലുണ്ടായിരുന്ന ഇരുമ്പു വലയും മോട്ടർ പമ്പ് ഉൾപ്പെടെയുള്ളവ കിണറ്റിൽ വീണു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. സ്കൂൾ ഉച്ചഭക്ഷണത്തിനു ഉൾപ്പെടെ ആവശ്യമായ വെള്ളം എടുത്തിരുന്നത് ഈ കിണറ്റിൽ നിന്നാണ്.
കിണറിന്റെ താഴെ ഭാഗമാണ് ആദ്യം ഇടിഞ്ഞത്. പിന്നീട് മുകളിൽ നിന്നു മുഴുവനായി താഴേക്കു പതിച്ചു.
കിണർ ഇടിഞ്ഞതോടെ ശുദ്ധജലത്തിനായി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് സ്കൂൾ അധികൃതർ. ഇതേ വളപ്പിലുള്ള കുഴൽക്കിണറിൽ വെള്ളം തീരെ കുറവാണ്.
വിദ്യാഭ്യാസ വകുപ്പ്, നഗരസഭാ, റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഏക ശുദ്ധജല സ്രോതസ്സാണ് മഴക്കെടുതിയിൽ ഇല്ലാതായത്.അടുത്ത ദിവസങ്ങളിൽ കുട്ടികൾക്കു ആവശ്യമായ ശുദ്ധജലം എവിടെനിന്നു കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് വിദ്യാലയ അധികൃതരും പിടിഎ കമ്മിറ്റിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]