വിദ്യാനഗർ ∙ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുൻപിൽ നിർമിക്കുന്ന ‘അമ്മയും കുഞ്ഞും’ ശിൽപത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക്. എൻഡോസൾഫാൻ ദുരന്ത സ്മൃതി ശിൽപം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഇതിനു ശേഷമേ മറ്റിടങ്ങളിൽ നിർമിക്കാമെന്നു കരാർ എടുത്ത ശിൽപങ്ങളുടെ ജോലികൾ ആരംഭിക്കുകയുള്ളുവെന്നു ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ വീട്ടിൽനിന്നു വീണു പരുക്കേറ്റതിനെ തുടർന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ഇതോടെയാണ് ഇവിടത്തെ നിർമാണം നിലച്ചത്.
ഇന്നലെ മുതൽ ഭാര്യയോടൊപ്പം എത്തിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.
4 തൊഴിലാളികളാണു ഇവിടെയുള്ളത്. ഇവർക്കു ആവശ്യമായ നിർദേശങ്ങളാണ് കാനായി നൽകുന്നത്.
ശിൽപത്തിന്റെ സമീപത്ത് കസേരയിൽ ഇരുന്നാണു നിർദേശം നൽകുന്നത്. ‘അമ്മയും കുഞ്ഞും’ ശിൽപത്തിന്റെ നിർമാണം തുടങ്ങിയിട്ട് 18 വർഷത്തിലേറെയായി.
20 ലക്ഷം രൂപ ചെലവു കണക്കാക്കി ആരംഭിച്ച പദ്ധതിക്ക് ഇതുവരെ 43.61 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പൂർത്തീകരണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്വന്തം നാട്ടിലെ ശിൽപം തന്റെ സ്വപ്നമാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും 2 മാസത്തിനകം ശിൽപം പൂർത്തീകരിക്കാനാണ് ശ്രമമെന്നും കാനായി പറഞ്ഞു.
ശിൽപത്തിന്റെ സമീപത്തായ മനോഹരവുമായ ഉദ്യാനം കൂടി പൂർത്തിയാക്കാനുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

