ബദിയടുക്ക∙ ചെർക്കള– കല്ലടുക്ക സംസ്ഥാനാന്തരപാത ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ സർവീസ് നിർത്തി സൂചനാ പണിമുടക്ക് നടത്തി. സംസ്ഥാനാന്തര പാതയിലെ ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്റർ റോഡാണ് ടാർ ഇളകി കുണ്ടുംകുഴിയുമായി കിടക്കുന്നത്.
ഇതിൽ പള്ളത്തടുക്കയിൽ വൻകുഴികൾ രൂപപ്പെട്ട് റോഡില്ലാത്ത സ്ഥിതിയാണ്ത്.
വാഹനങ്ങൾ കുഴികളിൽ ചാടുന്നതിനാൽ യന്ത്രങ്ങൾക്ക് തകരാറ് സംഭവിക്കുകയും ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു.
ഇതുവഴിയുള്ള ചെർക്കള, ബദിയടുക്ക, ഉക്കിനടുക്ക, പെർള ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കേണ്ടിവന്നു. ബസില്ലാത്തതിനാൽ വിദ്യാർഥികളും പെരുവഴിയിലായി.
പാതയിലെ പള്ളത്തടുക്കയിൽ ബലക്ഷയമുള്ള പാലവുമുണ്ട്.
ഏത് സമയത്തും അപകടമുണ്ടാവുന്ന സ്ഥിതിയാണ്. കുണ്ടും കുഴിയും ഒഴിവാക്കി പോകാൻ പറ്റാത്ത സ്ഥിതിയാണ്.
ഈ വഴി പോകുന്ന ബസുകളുടെ വാതിലിന്റെ പടികൾ വൻകുഴിയിൽപ്പെട്ട് തകരാറിലാവുന്നു.
ഈ റൂട്ടിൽ ഇരുപത്തഞ്ചോളം ബസുകൾ നൂറ്റമ്പതോളം ട്രിപ്പുകൾ നടത്തുന്നു. കേരള, കർണാടക ആർടിസി ബസുകളും ഇതുവഴി പോകുന്നു.
മെഡിക്കൽ കോളജിലേക്കുള്ള പ്രധാന പാതയും ഇതാണ്. ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ടെൻഡടർ നടപടികളായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയത്.
കരിമ്പില, നെക്രാജെ, ചേടികാന ഭാഗത്തൊക്കെ കുഴികളുണ്ട്. കല്ലടുക്ക വരെയുള്ള 29 കിലോമീറ്റർ റോഡാണ് സംസ്ഥാനാന്തര പാത.
ഇത് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ ഉക്കിനടുക്ക വരെയുള്ള 19 കിലോമീറ്റർ റോഡാണ് തകരാറിലായിട്ടുള്ളത്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡുകൾ നവീകരിച്ചത്.
കാസർകോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ മുടങ്ങിയിരുന്നു. രണ്ട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ പ്രവൃത്തി രണ്ടു കരാറുകാരാണ് നടത്തിയത്.
ഈ റോഡിന്റെ ഉക്കിനടുക്ക മുതൽ അഡ്ക്കസ്ഥല വരെയുള്ള ഭാഗം നവീകരിച്ചിട്ട് 3 വർഷമായി. ഭാരം കയറ്റിയ ചരക്കു ലോറികളടക്കം കർണാടകയിലേക്കും ജില്ലയിലേക്കും പ്രവേശിക്കുന്ന പാതയാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

