കുമ്പള ∙ വീട്ടുകാർ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ സമയത്ത് വീട്ടിൽനിന്നു 30 പവനോളം സ്വർണവും വെള്ളിയും പണവും ഉൾപ്പെടെ 31.67 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. കാസർകോട് ബാറിലെ അഭിഭാഷക നായ്ക്കാപ്പ് മിന ഹൗസിൽ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്.
ഞായർ വൈകിട്ട് 6.30നും രാത്രി 8നും ഇടയിലാണ് കവർച്ച നടന്നത്.
ഈ സമയം വീട്ടുകാർ കുമ്പള കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയിരുന്നു. ലൈറ്റുകൾ ഓഫാക്കിയാണ് ചൈത്രയും കുടുംബവും വീട്ടിൽ നിന്നിറങ്ങിയത്. എട്ടരയോടെ തിരിച്ചെത്തി നോക്കിയപ്പോൾ ലൈറ്റുകൾ കത്തിയ നിലയിലായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
പരിശോധിച്ചപ്പോഴാണ് അതിനകത്തായിരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും പണവും കവർന്ന വിവരം അറിയുന്നത്.
വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ടു തകർത്താണ് അകത്തുകടന്നതെന്നു സംശയിക്കുന്നു. കുമ്പള ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്ഐ കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ വീട്ടിൽ സിസി ടിവിയില്ല. അതിനാൽ സമീപത്തെ സിസിടിവി പൊലീസ് പരിശോധിച്ചു തുടങ്ങി. സംശയമുള്ളവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ഈ വീടുമായി അടുത്ത ബന്ധമുള്ളവരാണ് ഇതിന്റെ പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
കവർന്ന സാധനങ്ങൾ
നെക്ലേസ് (3.62 ലക്ഷം) വളകൾ (2.25 ലക്ഷം) കമ്മലുകൾ (5.74 ലക്ഷം) ബ്രേസ്ലറ്റ് (95,000) മോതിരങ്ങൾ (1.90 ലക്ഷം) മാലകൾ (9.24 ലക്ഷം) സെക്കൻഡ് സ്റ്റഡ് (2.60 ലക്ഷം) ബേബി ചെയിൻ (81,000) ബേബി വളകൾ (40,500) മുത്തുമാല (54,000) മൂക്കുത്തി (40,500) മറ്റു സ്വർണാഭരണങ്ങൾ (2.91 ലക്ഷം) വെള്ളിയാഭരണങ്ങൾ (25,000) 5000 രൂപയും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

