തൃക്കരിപ്പൂർ ∙ പന്തുകളിഗ്രാമമെന്നത് തൃക്കരിപ്പൂരിനുള്ള ഗരിമയും പൊലിമയുമാണ്. രാജ്യാന്തര താരങ്ങളെയും ഒട്ടനവധി സംസ്ഥാന താരങ്ങളെയും സമർപ്പിച്ച് കേരളത്തിനു കീർത്തി നേടിക്കൊടുത്ത ഗ്രാമം.
പന്തുകളിക്കാരെപ്പോലെ തന്നെ നാടിനു പെരുമ പകർന്നവരാണ് ഇവിടുത്തെ കളിക്കമ്പക്കാർ. നാട്ടിലെ ഓരോ ഫുട്ബോൾ മത്സരങ്ങളിലും ആരവമായി പെയ്തിറങ്ങാൻ കളിക്കമ്പക്കാരുണ്ട്. തണുത്ത വൈകുന്നേരങ്ങൾക്ക് പന്തുകളിയിലൂടെ ചൂട് പകരാൻ തൃക്കരിപ്പൂരിലെ കളി മൈതാനങ്ങൾ ഒരുങ്ങി.
തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയമാണ് പ്രാദേശിക ഫുട്ബോൾ താരങ്ങൾ പങ്കെടുക്കുന്ന പ്രധാന കളി മൈതാനം.
ഓരോ ഫുട്ബോൾ ടൂർണമെന്റുകളും നടത്തുമ്പോൾ മിനി സ്റ്റേഡിയത്തിൽ താൽക്കാലികഗാലറികൾ പണിയുന്നതാണ് പതിവ്. മൈതാനത്ത് അവിടവിടെയായി കുഴിക്കുന്നത് പിന്നീട് പ്രയാസമുണ്ടാക്കുന്നുണ്ട്.
സ്ഥിരം ഗാലറി പണിയണമെന്ന ആവശ്യമാണ് കളിക്കമ്പക്കാർ ഉന്നയിക്കുന്നത്. മൈതാനത്തിനു കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്താനും അതോടൊപ്പം കൂടുതൽ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയൊരുക്കാനും സ്ഥിരം ഗാലറി നിർമിക്കുക വഴി സാധിക്കുമെന്ന അഭിപ്രായം കളിയാസ്വാദകരോടൊപ്പം ഫുട്ബോൾ താരങ്ങളും പങ്ക് വയ്ക്കുന്നു.
ജില്ലാ പഞ്ചായത്ത് മുൻകയ്യെടുത്താൽ സ്ഥിരം കോൺക്രീറ്റ് ഗാലറി സംവിധാനം നടപ്പാക്കാൻ കഴിയുമെന്നു കേരള ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.പി.കരീം പറഞ്ഞു.
ബഹുവർഷ പദ്ധതിയെന്ന നിലയിൽ മൈതാനത്തിന്റെ വടക്ക് ഭാഗത്തു നിന്നു ഗാലറി നിർമാണത്തിനു തുടക്കമിടാവുന്നതാണെന്നും സർക്കാർ ഫണ്ടിനൊപ്പം വാണിജ്യ–വ്യവസായ സ്ഥാപനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിക്കാവുന്നതാണെന്നും കരീം പറഞ്ഞു.
തുടർച്ചയായി രണ്ടാമതും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട, ഈ മൈതാനത്ത് തന്നെ ഫുട്ബോൾ കളിക്കുന്ന എം.മനു ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം എടുക്കണമെന്ന ആവശ്യമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

