ചെറുവത്തൂർ ∙ കോൺഗ്രസ് പറഞ്ഞു, നിങ്ങളാണ് ഞങ്ങളുടെ പ്രസിഡന്റ് സ്ഥാനാർഥി. ഗംഗാധരൻ കുട്ടമത്ത് പറഞ്ഞു, വക്കിൽ പണി വിട്ട് ഞാൻ ഒന്നിനും ഇല്ല.
തന്നെ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിക്കിട്ടാൻ നെട്ടോടം പായുകയാണ് നടൻ കൂടിയായ അഭിഭാഷകൻ ഗംഗാധരൻ കുട്ടമത്ത് ഇപ്പോൾ. ‘ന്നാ താൻ കേസ് കൊട്’ സിനിമയില് നായകൻ കുഞ്ചാക്കോ ബോബന്റെ വക്കീലായാണ് തിളങ്ങിയത്. കുട്ടമത്ത് ഗ്രാമത്തിലെ കോൺഗ്രസിന്റെ നേതാവാണ് ഗംഗാധരൻ.
പൊന്മാലം വാർഡിലെ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി ടി.നാരായണനാണ്. ഇദ്ദേഹത്തിനെതിരെ മത്സരിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഗംഗാധരന്റെ പേര് ഉന്നയിച്ചത്.
കഴിഞ്ഞപ്രാവിശ്യം
സിപിഎം നേതാവ് വി.ചന്ദ്രനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയ ജയചന്ദ്രനോട് ഇത്തവണ പാർട്ടി ടി.നാരായണനെതിരെ മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും മത്സരിക്കാൻ തയാറായില്ല.
ഇതോടെയാണ് രണ്ടാമത്തെ പേര് എന്ന നിലയിൽ ഗംഗാധരൻ വക്കീലിന്റെ പേര് ഉയർന്നത്. കോൺഗ്രസ് നേതൃത്വം ഗംഗാധരന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുകയും ചെയ്തു.
എന്നാൽ താൻ മത്സരിക്കില്ല എന്ന തീരുമാനം ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കളെ ഗംഗാധരൻ അറിയിച്ചു.
2020ൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ കുത്തക സീറ്റായ പിലിക്കോട് ഡിവിഷനിൽ ഗംഗാധരനെ കോൺഗ്രസ് മത്സരിപ്പിച്ചിരുന്നു. എന്നാൽ വിജയിക്കാൻ കഴിഞ്ഞില്ല.
ഇനിയും ഒരു അങ്കം നടത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇപ്പോൾ വലുത് കോടതി തന്നെയാണെന്നും ഗംഗാധരൻ കുട്ടമത്ത് പറഞ്ഞു.‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ ജഡ്ജായി അഭിനയിച്ച പി.പി.കുഞ്ഞികൃഷ്ണൻ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞ പടന്ന പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. ഇദ്ദേഹവും ഇത്തവണ മത്സര രംഗത്തില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

