കാഞ്ഞങ്ങാട് ∙ തിരഞ്ഞെടുപ്പിന് കൊടിയേറുമ്പോൾ ‘കൊടിക്കച്ചവടവും’ പൊടിപൊടിക്കുകയാണ്. എല്ലാ പാർട്ടികളുടെയും കൊടികൾക്ക് ഏറ്റവും ഡിമാൻഡുള്ള സമയവും തിരഞ്ഞെടുപ്പു കാലം തന്നെ.ഓരോ പാർട്ടികളും നൂറുകണക്കിനു കൊടികളാണ് വാങ്ങിക്കൂട്ടുന്നത്.
പൊടിപാറുന്ന പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ വിഐപി നേതാക്കളുടെ പ്രചാരണയോഗങ്ങൾ കൂടിയാകുമ്പോൾ കച്ചവടവും കൊടികയറും.
20 രൂപയുള്ള സാധാരണ കൊടിക്ക് 17 രൂപയാണ് തിരഞ്ഞെടുപ്പുകാല ഓഫർ. 20 ഇഞ്ച് വീതിയും 30 ഇഞ്ച് നീളവുമുള്ള കൊടിയാണിത്.
30 ഇഞ്ച് വീതിയും 40 ഇഞ്ച് നീളവുമുള്ള കൊടിക്ക് 70 രൂപയാണ് വില. തിരഞ്ഞെടുപ്പ് കാല ഇളവായി 60 രൂപയ്ക്കാണ് വിൽപന.
മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ പാർട്ടി കൊടികൾക്ക് ആവശ്യക്കാരേറെയാണെന്ന് കാഞ്ഞങ്ങാട്ടെ സന ഫ്ലാഗ് സ്ഥാപനം ഉടമ നീലേശ്വരം സ്വദേശി വി.സോയ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

