കാസർകോട് ∙ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കുടിശിക കോടികൾ കടന്നതോടെ ഡയാലിസിസിനു പ്രയാസം അനുഭവിക്കുന്ന വൃക്കരോഗികൾ പരിഹാരം കാണാൻ കലക്ടറേറ്റിലെത്തി. കുടിശിക കിട്ടാത്തതിനാൽ സൗജന്യ ഡയാലിസിസ് ചെയ്യാൻ കഴിയില്ലെന്ന് കാണിച്ച് സ്വകാര്യ ഡയാലിസിസ് സെന്ററുകൾ രംഗത്ത് വന്നതോടെയാണ് വൃക്ക രോഗികൾ പ്രതിസന്ധിയിലായത്.
ഇതോടെയാണ് ഇന്നലെ വ്യക്കരോഗികൾ കലക്ടേറ്റിലെത്തിയത്. രണ്ടു വൃക്കകളും തകരാറിലായ ഒരാൾക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം.
പുറമേ നിന്നു ഒരു തവണ ഡയാലിസിസ് ചെയ്യാൻ 1050 രൂപ വരും.
മരുന്നും യാത്രച്ചെലവും കൂടുമ്പോൾ ആഴ്ചയിൽ 5000 രൂപ ചെലവും വരും. മാസം 20,000 രൂപയെങ്കിലും ഉണ്ടെങ്കിലേ ഒരു വൃക്ക രോഗിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.
ഇതിനിടയിലാണ് സ്വകാര്യ ഡയാലിസിസ് സെന്ററുകൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് കുടിശിക നൽകാത്തത് വൃക്ക രോഗികളെ പ്രയാസത്തിലാക്കിയത്. ജില്ലയിൽ ഡയാലിസിസ് ചെയ്യുന്ന 1248 പേരുണ്ട്.
സർക്കാർ ആശുപത്രികളിൽ 200 പേർക്ക് മാത്രമേ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുള്ളൂ.
ആയിരത്തിലധികം വരുന്ന മറ്റു രോഗികൾ സ്വകാര്യ ഡയാലിസിസ് സെന്ററുകളെയോ വിവിധ സന്നദ്ധ സംഘടനകളുടെ സെന്ററുകളെയോ ആണ് ആശ്രയിക്കുന്നത്. ഇതിൽ മിക്കവരും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സ്വകാര്യ ഡയാലിസിസ് സെന്ററുകൾ വഴിയാണ് ഡയാലിസിസ് ചെയ്യുന്നത്. ജില്ലയിൽ കൂടുതൽ പേർ ഡയാലിസിസ് ചെയ്യുന്ന കേന്ദ്രമാണ് കാസർകോട് കാമത്ത് മെഡിക്കൽ സെന്റർ.
ഇവിടെ 82 രോഗികൾ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇവർക്ക് ഒന്നര വർഷത്തെ കുടിശികയാണ് നൽകാനുള്ളതെന്നു പറയുന്നു.
പരിഹരിച്ചെന്ന് കലക്ടർ
കാസർകോട് ∙ വൃക്കരോഗികളുടെ ഡയാലിസിസിന് കാസർകോട് സ്വകാര്യ മെഡിക്കൽ സെന്ററിന് നൽകേണ്ട
തുക സംബന്ധിച്ച വിഷയം പരിഹരിച്ചതായി കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പ്രശ്നം തീർപ്പാക്കാൻ കെഎഎസ്പി (കാസ്പ്) അധികാരികളുമായി ചർച്ച നടത്തിയതായും രോഗികളുടെ ഡയാലിസിസ് ചികിത്സ ഏതെങ്കിലും തടസ്സമോ പ്രശ്നമോ ഇല്ലാതെ തുടരുമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് കലക്ടർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

