ചെറുവത്തൂർ∙ വിസിൽ മുഴങ്ങുക 2 മണിക്ക്. ഫൈനൽ മത്സരങ്ങൾ 4.30 ന്.
ഒരുക്കങ്ങളെല്ലാം വിലയിരുത്തി സംഘാടകർ. ജില്ലയ്ക്ക് ആദ്യമായി ലഭിച്ച ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം ഇന്ന് അച്ചാംതുരുത്തിയിൽ നടക്കും.
ഉച്ചയ്ക്ക് 2ന് തന്നെ ആദ്യത്തെ ഹീറ്റ്സ് മത്സരം നടക്കും. തുടർന്ന് 4 ഹീറ്റ്സ് മത്സരങ്ങൾ നടക്കും. മത്സരം കടുപ്പമേറും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ടീമുകളുടെ അടിയന്തര യോഗം ഇന്നലെ വൈകിട്ട് അച്ചാംതുരുത്തിയിൽ ചേർന്നു.
സംഘാടനത്തിന് നേതൃത്വം കൊടുക്കുന്ന എം.രാജഗോപാലൻ എംഎൽഎ യും കലക്ടർ ഇമ്പശേഖരനും ടൂറിസം ഡയറക്ടർ അഭിലാഷ് അടക്കമുള്ളവർ യോഗങ്ങളിൽ പങ്കെടുത്തു.
മത്സരത്തിന്റെ ആദ്യ വിസിൽ 2 ന് തന്നെ ഉയരുമെന്ന് സംഘാടകർ പറഞ്ഞു. കാലവസ്ഥ കണക്കിലെടുത്താണ് കൃത്യമായ സമയക്രമീകരണം നടത്തുന്നത്.
വൈകിട്ട് 4.30 തന്നെ മത്സരത്തിന്റെ ഫൈനൽ നടത്താനും ധാരണയായി. 14 ടീമുകളാണ് പങ്കെടുക്കുന്നത്. മത്സരം നടക്കുന്ന സമയത്ത് വേലിയിറക്കമായതിനാൽ ടീമുകളുടെ ആശങ്ക നീങ്ങി.
നെഹ്റു ട്രോഫി ജലമേളയ്ക്ക് ട്രാക്ക് ഒരുക്കുന്ന പ്രഫഷനൽ ടീം തന്നെയാണ് ഇവിടെയും ട്രാക്ക് ഒരുക്കിയത്. 850 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിന്റെ വീതിയും നീളവും വിലയിരുത്താൻ ടെക്നിക്കൽ കമ്മിറ്റി ചുമതലയുള്ള ഒഫീഷ്യൽസ് ഇന്നലെ തന്നെ പുഴയിൽ സഞ്ചരിച്ചു. ആദ്യമായി നടക്കുന്ന സിബിഎൽ എന്ന നിലയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സംഘാടകർ. മന്ത്രി മുഹമ്മദ് റിയാസാണ് ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]