തൃക്കരിപ്പൂർ ∙ നർമം വിതറിയും ആട്ടവും പാട്ടുമായും തൃക്കരിപ്പൂരിൽ നിറഞ്ഞുനിന്ന നാട്ടുകാരുടെ മൊയ്തു എന്ന മൊയ്തീൻ യാത്രയായി. ടൗണിന്റെ കാവൽക്കാരൻ എന്ന നിലയിൽ എല്ലാവരുമായും വലിയ പരിചിത ബന്ധമുള്ള മൊയ്തുവിനെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണപോലെ ടൗണിൽ കിടന്നുറങ്ങാറുള്ള സ്ഥലത്ത് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. ടൗണിൽ നേരം പുലരുന്നതുതന്നെ മൊയ്തുവിലേക്കായിരുന്നു.
സിനിമയോട് വലിയ കമ്പമുള്ള മൊയ്തു നടന്മാരെയും മറ്റും അനുകരിക്കും.
ദുഃഖങ്ങൾ ഉള്ളിലടക്കി നർമവുമായി ടൗണിൽ നിറയുന്ന മൊയ്തുവിന്റെ ഫലിതവും പാട്ടും കേൾക്കാനും ഡാൻസ് കാണാനും വിവിധ ദിക്കുകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നവരുമുണ്ടായിരുന്നു. 3 പതിറ്റാണ്ടിലധികമായി ടൗണിന്റെ നിത്യജീവിതത്തിൽ മൊയ്തു നിറസാന്നിധ്യമാണ്. എല്ലാ പ്രായക്കാരും മൊയ്തുവിന്റെ അടുപ്പക്കാരാണ്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിനുവച്ചു.
ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]