ചെറുവത്തൂർ.∙ തുലാം മാസം പിറന്നു, പാടത്ത് വിത്തിട്ട് കർഷകർക്ക് അനുഗ്രഹം ചൊരിയാൻ വയലിൽ ചാമുണ്ഡി ഉറഞ്ഞെത്തി. തിമിരി വയലിലേക്കാണ് ആചാരപരമായ ചടങ്ങുകളോടെ വിത്തിടാൻ വേണ്ടി ചാമുണ്ഡി എത്തിയത്. വടക്കൻ കേരളത്തിൽ തെയ്യാട്ടം തുടങ്ങുന്നത് പത്താമുദയത്തിന് ശേഷം ആണെങ്കിലും തുലാം പിറന്നാൽ തന്നെ തിമിരി ഗ്രാമത്തിൽ തെയ്യാട്ടത്തിന്റെ ചെണ്ട
ധ്വനി ഉയരും. വലിയ വളപ്പിൽ ചാമുണ്ഡിയാണ് വിത്തെറിയുന്നതിന് വേണ്ടി വയലിലേക്ക് എത്തുന്നത്. ചെണ്ടയുടെ ചെറിയ താളത്തിൽ കൈവിളക്കിന്റെ ദീപ പ്രഭയിൽ ആചാരപൂർവം എത്തുന്ന ചാമുണ്ഡി വയലിന്റെ നിശ്ചിത സ്ഥലത്താണ് വിത്തിടുക.
തന്റെ കുഞ്ഞുകുട്ടി പരിവാരങ്ങൾക്ക് ധന–ധാന്യ സമൃദ്ധി ഉണ്ടാകട്ടെയെന്ന് മൊഴി പറഞ്ഞപ തിരിച്ച് ക്ഷേത്രത്തിൽ എത്തിയ ചാമുണ്ഡി കൂപ്പുകൈകളോടെ തടിച്ച് നിന്ന പുരുഷാരത്തിന് അനുഗ്രഹം ചൊരിഞ്ഞു. പത്താമുദയം പിറക്കുന്നതോടെ വടക്കിന്റെ മണ്ണിൽ ഇനി തെയ്യാട്ടക്കാലമാണ്. ഇത്തവണത്തെ ആദ്യത്തെ പെരുങ്കളിയാട്ടം നടക്കുന്നത് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഫെബ്രുവരി 4 മുതൽ വരെയാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]