നർക്കിലക്കാട് ∙ വെസ്റ്റ് എളേരി, ഈസറ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നർക്കിലക്കാട് മൗവ്വേനി അറയ്ക്കത്തട്ട് റോഡിലെ മൗവ്വേനിത്തോട്ടിലെ പാലത്തിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞത് അപകടഭീഷണി.സ്കൂൾ ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലം 1990ൽ നിർമിച്ചതാണ്. തൂൺ പൊട്ടി വിള്ളൽവീണിട്ടുണ്ട്.കൈവരിയും തകർന്നു.
ചിറ്റാരിക്കാൽ, ഗോക്കടവ്, ഉദയപുരം, വരിക്കമാവ്, അരയംകുളം ഭാഗങ്ങളിലുള്ളവർ നർക്കിലക്കാട് ഭീമനടി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ ഈ റോഡാണ് ഉപയോഗിക്കുന്നത്.
കൂടാതെ കുടുംബാരോഗ്യകേന്ദ്രം, വില്ലേജ് ഓഫിസ്, കോട്ടമല എംജിഎം യുപി സ്കൂൾ, വരക്കാട് ഹയർസെക്കൻഡറി സ്കൂൾ, എളേരിത്തട്ട് ഗവ. കോളജ്, പഞ്ചായത്ത്, താലൂക്ക് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലെത്തുന്നത് ഇതുവഴിയാണ്. പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തതിനാൽ വാഹനാപകടങ്ങളും ഉണ്ടായിട്ടുണ്ട്.
അടിയന്തരമായി പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]