കാസർകോട് ∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയുടെ സർവീസ് റോഡിന് 2 മീറ്ററോളം വീതിക്കുറവ് ഉണ്ടായത് പരിഹരിക്കാൻ ഇവിടെയുള്ള നടപ്പാത ഒഴിവാക്കി. ഇവിടെ പെട്രോൾ പമ്പിനു സമീപം 50 മീറ്ററോളം നടപ്പാതയുടെ സ്ഥലം ഇന്റർലോക് ചെയ്ത് സർവീസ് റോഡിനോട് ചേർത്തു.തിരക്കേറിയ ഈ ഭാഗത്ത് സർവീസ് റോഡിന് വീതിയില്ലാത്തത് അപകടം ഉണ്ടാകുമെന്നു വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റോഡരികിൽ നിന്നു ഒരടിയോളം ഉയർന്നു നിൽക്കേണ്ട
നടപ്പാത ഒഴിവാക്കിയത്.
ഇതോടെ സർവീസ് റോഡ് 6 മീറ്ററായി. ഇവിടെ ദേശീയപാത വിഭാഗത്തിന് അക്വയർ ചെയ്യാൻ ആവശ്യമായ സ്ഥലം ഉണ്ടായിട്ടും അത് ചെയ്യാതിരുന്നതിനാലാണ് സർവീസ് റോഡിനു രണ്ടു മീറ്റർ വരെ വീതി കുറവ് ഉണ്ടായത്. ഇത് കാൽനട
യാത്രക്കാരുടെയും ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെയും സഞ്ചാരം തടസ്സപ്പെടുന്ന നിലയിലായിരുന്നു.നടപ്പാത ഇല്ലാതായതോടെ കാൽ നട യാത്രക്കാർക്കുള്ള അപായ ഭീഷണി നിലനിൽക്കുന്നു.
മധ്യത്തിൽ വെള്ള വര വരച്ച് റോഡ് രണ്ടു ലൈൻ എന്നു മാർക്ക് ചെയ്തിട്ടുണ്ട്.
നടപ്പാത നിർമിക്കുന്നതിനു തടസ്സമാകുന്ന കെട്ടിടങ്ങൾ ഇവിടെയില്ല. ഇവിടെ ആവശ്യത്തിനു സ്ഥലം ഉണ്ടായിരിക്കെ സ്ഥലം ദേശീയപാത അതോറിറ്റിക്കു വേണ്ടി അളന്നു നൽകിയതിൽ ഉൾപ്പെടെ ഉണ്ടായ അപാകതകളാണ് നടപ്പാത ഒഴിവാക്കാൻ ഇടയാക്കിയതെന്നു പറയുന്നു.
ദേശീയപാത അതോറിറ്റി നിർദേശിച്ചത് പോലെ ചെയ്യുകയാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന പതിവു മറുപടി നൽകുന്നു ദേശീയപാത വികസന കരാർ കമ്പനി അധികൃതർ.
ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും നടപ്പാത സൗകര്യം നിഷേധിച്ചതിനെതിരെ സമീപവാസി ഡോ. കെ.എം.വെങ്കിടഗിരി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]