കാഞ്ഞങ്ങാട് ∙ കാഴ്ചക്കുറവിൽ വിഷമിക്കുന്നവർക്ക് സഹായവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ‘ലോ വിഷൻ എയ്ഡ് ക്ലിനിക്’ തുറന്നു. നേത്രചികിത്സാ മാർഗങ്ങൾ, കണ്ണട
ഉപയോഗം എന്നിവ കൊണ്ട് കാഴ്ചക്കുറവ് പൂർണമായും പരിഹരിക്കാൻ സാധിക്കാത്ത വ്യക്തികൾക്കാണ് ക്ലിനിക്കിന്റെ സേവനം ഏറെ പ്രയോജനപ്പെടുന്നത്. ഇത്തരക്കാരുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന ഉപകരണങ്ങളും ഉപാധികളുമാണ് ലോ വിഷൻ എയ്ഡുകൾ.
ലോ വിഷൻ എയ്ഡുകൾ ഉപയോഗിക്കുന്നതിലൂടെ അക്ഷരങ്ങൾ വളരെ വലുതായി കാണാൻ സാധിക്കുകയും അതുവഴി വായന എളുപ്പമാകുകയും ചെയ്യും. കാഴ്ചപരിമിതി ഉള്ളവർക്ക് ഈ ഉപകരണങ്ങൾ പരിചയപ്പെടുത്തി ഉചിതമായവ തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കാൻ വേണ്ടിയാണ് ക്ലിനിക് ആരംഭിച്ചത്.
1000 മുതൽ 10,000 രൂപ വരെയുള്ള ഉപകരണങ്ങൾ ഉണ്ട്.
സന്നദ്ധ സംഘടനകൾക്കോ സ്വകാര്യ വ്യക്തികൾക്കോ കാഴ്ചക്കുറവിനാൽ വലയുന്ന സാധാരണക്കാരനെ സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ക്ലിനിക്കുമായി ബന്ധപ്പെട്ട് സഹായം നൽകാനുള്ള സൗകര്യവും ഉണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് ക്ലിനിക് ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.
എം.പി.ജീജ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ.
അനിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി ലേ സെക്രട്ടറി രാജൻ, നഴ്സിങ് സൂപ്രണ്ട് ലളിതാംബിക, ജില്ലാ ഒഫ്താൽമിക് കോഓർഡിനേറ്റർ പി.കവിത, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ടി.എൻ.അഞ്ജു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]