
കാസർകോട് ∙ പീക്ക് അവറിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം. ഒരു വാഹനം മുന്നോട്ട് എടുക്കുന്നതിനും യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനും ശ്വാസം പോലും വിടാൻ കഴിയാത്ത നിലയിലാണ് കാത്തിരിപ്പ്.
പ്രധാനമായും രാവിലെ 9 മുതൽ 10 വരെയും 11 മുതൽ 2 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഈ തിരക്ക്.കാസർകോട് ചന്ദ്രഗിരി പാലം റോഡ് – എംജി റോഡ് ട്രാഫിക് സർക്കിൾ മുതൽ പുതിയ ബസ് സ്റ്റാൻഡ് സർക്കിൾ വരെയും കാസർകോട് ബാങ്ക് റോഡ് – കെപിആർ റാവു റോഡ് ജംക്ഷൻ മുതൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ വരെയും, ചന്ദ്രഗിരി പാലം – എംജി റോഡ് ട്രാഫിക് സർക്കിൾ മുതൽ നായക്സ് റോഡ്– ബാങ്ക് റോഡ് ജംക്ഷൻ വരെയും ഈ കുരുക്കുണ്ട്. മംഗളൂരു ഉൾപ്പെടെ സ്ഥലങ്ങളിലേക്കും മറ്റുമായി അത്യാസന്ന രോഗികളുമായി കടന്നു വരുന്ന ആംബുലൻസിനു പോലും ചിലപ്പോൾ ഈ കുരുക്ക് മറികടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റോഡിൽ ഇട
കിട്ടാത്ത വിധമുള്ള വാഹനങ്ങളുടെ ക്യൂവും വാഹനങ്ങളുടെ പാർക്കിങ്ങും.
നഗരത്തിൽ റോഡിലെ കുഴികളും വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഇല്ലാത്തതും റോഡരികിലും റോഡിലേക്ക് കയറി വാഹനങ്ങൾ നിർത്തിയിടുന്നതും തട്ടുകടകൾ ഉൾപ്പെടെ ഫുട്പാത്തിലേക്കു കയറിയും ചിലത് റോഡിലേക്കും കയറിയും സ്ഥാപിച്ചതും ഉൾപ്പെടെ സുഗമമായ വാഹനഗതാഗതത്തിനു തടസ്സം ഉണ്ടാക്കുന്നുണ്ട്.അസാധാരണമായ വാഹനപ്പെരുപ്പം ഗതാഗതക്കുരുക്കിനു ഇടയാക്കുന്നുവെന്ന് പറയുമ്പോഴും നിലവിലുള്ള റോഡും ഇട റോഡുകളും വീതി കൂട്ടി വാഹനങ്ങൾ വഴി തിരിച്ചു വിടണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.മൂന്നിടങ്ങളിലും 200 മീറ്ററിനുള്ളിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.
കെപിആർ റാവു റോഡ് – ബാങ്ക് റോഡ് സർക്കിൾ മുതൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ വരെ ഒഴിയാത്ത കുരുക്കാണ് ഏറെ നേരവും.
ഇവിടെ പല ദിവസങ്ങളിലും അര മണിക്കൂറോളം കുരുക്ക് അനുഭവിച്ച ദിവസങ്ങളുണ്ട്. ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട
ഒന്നോ രണ്ടോ പൊലീസുകാർ നിന്നും ഓടിയും വിയർക്കുന്നു.നായക്സ് റോഡ്, കറന്തക്കാട്, താലൂക്ക് ഓഫിസ്, നെല്ലിക്കുന്നു ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ചേരുന്ന നാലു റോഡ് കവലയാണ് ബാങ്ക് റോഡ് – നെല്ലിക്കുന്നു ബീച്ച് റോഡ് ജംക്ഷൻ. നാലു ഭാഗത്തും ഇരു ഭാഗങ്ങളിൽ നിന്നു വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.കുഴികളിലിറങ്ങിയും കയറിയും വാഹനം കടന്നു പോകുന്നതിനുള്ള ദുരിതവും പ്രധാന പ്രശ്നമായി.
ദേശീയപാതയിലേക്കും ദേശീയപാതയിൽ നിന്നു സംസ്ഥാന പാതയിലേക്കും കടന്നു വരുന്ന ടാങ്കർ ലോറികൾ ഉൾപ്പെടെ കടന്നു പോകുന്ന ചന്ദ്രഗിരിപാലം – എംജി റോഡ് – കാസർകോട് പുതിയ ബസ് സ്റ്റാൻഡ് സർക്കിൾ റോഡിൽ ചില വാഹനങ്ങൾ കുറുകെ കടക്കുമ്പോൾ ഉണ്ടാകുന്ന കാത്തിരിപ്പ് വലിയ കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഇരു ജംക്ഷനിലും ഉള്ള കുഴികളും പ്രധാന പ്രശ്നമാണ്.
കുഴികൾ കാരണം വാഹനങ്ങൾ പതുക്കെ മാത്രം ഓടുന്നു.
ഇത് കുരുക്കിന്റെ നീളം കൂട്ടുന്നു.കാസർകോട് ചന്ദ്രഗിരിപ്പാലം റോഡ്– എംജി റോഡ് സർക്കിൾ– പുതിയ ബസ് സ്റ്റാൻഡ് സർക്കിൾ റോഡ്, ബാങ്ക് റോഡ് ഗതാഗത കുരുക്ക് കാരണം ഷോപ്പിങ് തുടങ്ങിയവ നടത്തുന്നതിനു ഉൾപ്പെടെ ആവശ്യമുള്ള സ്വന്തം വാഹനം വഴിയിൽ വച്ചു നടന്നു പോകുന്നവരുണ്ട്. വാഹനത്തിലും നടന്നും പോയാൽ എളുപ്പം പോകാനും മടങ്ങാനും കഴിയുന്ന വഴി അന്വേഷണത്തിലാണ് യാത്രക്കാർ.കുരുക്കോടു കുരുക്കിൽ പരാതികളുടെ പ്രളയം ഉണ്ടാകുമ്പോൾ അധികൃതരും ജനപ്രതിനിധികളും സട
കുടയും. സ്ഥല പരിശോധന, നിർദേശങ്ങൾ സ്വീകരിക്കൽ, യോഗം തുടങ്ങിയവ നടത്തും.
പിന്നീട് യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നതും പ്രതീക്ഷിച്ച് വർഷം പിന്നിടും.
നഗരത്തിലെ പ്രധാന റോഡുകളും നാനാ ഭാഗത്തുമുള്ള ഇട റോഡുകളും വീതി കൂട്ടി വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി വാഹനങ്ങൾ അതത് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ദേശീയപാതയിൽ സ്ഥാപിച്ച ഫ്ലൈ ഓവർ കൂടാതെ ചന്ദ്രഗിരിപ്പാലം– എം ജി റോഡ് സംസ്ഥാന പാതയിൽ നിന്നു കറന്തക്കാട് ദേശീയപാത ബന്ധപ്പെടുത്തുന്ന വിധത്തിൽ ഫ്ലൈ ഓവർ സ്ഥാപിക്കുകയോ ചെയ്താൽ നഗരം അനുഭവിക്കുന്ന കുരുക്ക് ഒഴിവായി കിട്ടുമെന്നു വിവിധ സംഘടനകളും വ്യക്തികളും നഗരസഭ ജനപ്രതിനിധികൾ ഉൾപ്പെടെ വർഷങ്ങൾക്ക് മുൻപ് തന്നെ നിർദേശങ്ങൾ നൽകിയതാണ്.ദേശീയപാത വീതി കൂട്ടി പ്രധാനപാതയും സർവീസ് റോഡും നിലവിൽ വന്നുവെങ്കിലും നഗരത്തിൽ വാഹനത്തിരക്കേറിയ ഇടങ്ങളിൽ ഉൾപ്പെടെ ചില ഇടങ്ങളിൽ സർവീസ് റോഡിലൂടെയുള്ള വാഹനഗതാഗത കുരുക്ക് തുടരുന്നുണ്ട്.സർവീസ് റോഡ് ഇരുഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് പോക്ക് വരവ് സൗകര്യമുള്ളതാണെന്നു പറയുന്നുണ്ടെങ്കിലും ഒരു ബസിനു കഷ്ടിച്ചു കടന്നുപോകാൻ മാത്രം സൗകര്യമേ കുറുകിയ ഇത്തരം സർവീസ് റോഡിലുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]