
പെർമുദെ∙ ബസ്കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ പെർമുദെ ജംക്ഷനിലെത്തുന്ന യാത്രക്കാർ ദുരിതത്തിലായി. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം മലയോര ഹൈവേ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചുമാറ്റിയത്.
റോഡിന്റെ പ്രവൃത്തി പൂർത്തിയായിട്ടും പുനർനിർമിച്ചിട്ടില്ലെന്നാണ് പരാതി. ബന്തിയോട്– പെർമുദെ, സീതാംഗോളി– പെർമുദെ, പെർമുദെ– ധർമത്തടുക്ക റോഡികളിലൂടെ ഇവിടെ എത്തുന്ന ബസുകളിൽ കയറേണ്ട യാത്രക്കാർക്കാണ് ദുരിതം.
പൈവളിഗെ, ബന്തിയോട്, സീതാംഗോളി, ധർമത്തടുക്ക എന്നിവിടങ്ങളിലെ യാത്രക്കാരും ഇവിടെ എത്തുന്നു.
അംഗടിമുഗർ, ധർമത്തടുക്ക, കയ്യാർ സ്കൂളുകളിലെ വിദ്യാർഥികളും ഇവിടെ നിന്നാണ് ബസ് കയറുന്നത്. പ്രായമുള്ളവുരും സ്ത്രീകളടക്കമുള്ളവർക്ക് വിശ്രമിക്കാനും സ്ഥലമില്ല.
പലരും മഴയത്ത് വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിൽ കയറിനിൽക്കേണ്ട സ്ഥിതിയാണ്.
ഇത് വ്യാപാരത്തെയും ബാധിക്കുന്നു. നന്ദാരപദവിൽ നിന്നും പൈവളിഗെ, ചേവാർ, പെർമുദെ, അംഗടിമുഗർ വഴി ഇടിയഡുക്കയിലേക്കാണ് മലയോരഹൈവേ കടന്നുപോകുന്നത്. ഇതിന്റെ നവീകരണം ഈ ഭാഗത്ത് പൂർത്തിയായിട്ടു 2 വർഷമായിട്ടും കാത്തിരിപ്പുകേന്ദ്രം പണിതിട്ടില്ലെന്നാണ് പരാതി.
നന്ദാരപദവ് മുതൽ ചേവാർ വരെ ബസ്കാത്തിരിപ്പുകേന്ദ്രം പണിതിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]