
ബെള്ളൂർ ∙ സ്കൂളിൽ പ്രവൃത്തിദിവസം കണ്ട പാമ്പിനെ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ പിടികൂടി.
ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് ഇന്നലെ രാവിലെ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്, ഓടിട്ട
കെട്ടിടത്തിന്റെ മേൽക്കൂരയിലെ കഴുക്കോലുകൾക്കിടയിൽ അധ്യാപകരും കുട്ടികളും ആദ്യം പാമ്പിനെ കണ്ടത്.
ഉടൻ കുട്ടികളെ പുറത്തിറക്കിയശേഷം വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സർപ്പ വൊളന്റിയർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ തിരിച്ചുപോയി.അവധി ദിവസമായ വ്യാഴാഴ്ച അധ്യാപകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടില്ല.
ഇന്നലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെയാണു പാമ്പിനെ കണ്ടത്. സർപ്പ വൊളന്റിയർ കാറഡുക്ക ബാളക്കണ്ടത്തെ എം.സുനിൽ കുമാർ പാമ്പിനെ പിടികൂടി സംരക്ഷിത വനമേഖലയിൽ തുറന്നുവിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]