
അപേക്ഷ ക്ഷണിച്ചു
പരപ്പ ∙ ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിലെ ഭിന്നശേഷിയിൽപെട്ടവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 പഞ്ചായത്തുകളിൽ സ്കൂട്ടർ ഓടിക്കാൻ അറിയുന്നവർക്കും പട്ടികജാതി വിഭാഗത്തിലെ 40% കുറയാതെ വൈകല്യം ഉള്ളവർക്കും അപേക്ഷിക്കാം. 25നകം അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ പട്ടികജാതി വികസന ഓഫിസിൽ നൽകണം.
8848757193.
താലൂക്ക് എംപവേഡ് കമ്മിറ്റി യോഗം 22ന്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്ക് എംപവേഡ് കമ്മിറ്റി യോഗം 22ന് 3നു താലൂക്ക് ഓഫിസ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
ഐടിഐ പ്രവേശനം
രാജപുരം ∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ പ്രവേശന റാങ്ക് പട്ടികയിൽ 170ൽ താഴെ ഇൻഡക്സ് മാർക്കുള്ള (മെട്രിക് ഇൻഡക്സ്) എല്ലാ വിഭാഗം അപേക്ഷകരും 23ന് 10നു ഐടിഐയിൽ നടത്തുന്ന കൗൺസലിങ്ങിൽ രേഖകൾ സഹിതം (ടിസി ഒഴികെ) ഹാജരാകണം.
ഐടിഐയിൽ സിഒപിഎ, പ്ലമർ ട്രേഡുകളിൽ സ്ത്രീസംവരണ സീറ്റുകളിൽ ഒഴിവ്. അപേക്ഷ 21ന് 5ന് അകം സമർപ്പിക്കണം.
9846657820.
അദാലത്ത് 31ന്
കാസർകോട് ∙ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 31ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കും. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള, നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കാണ് പദ്ധതി.മരണാനന്തര സഹായമായി ആശ്രിതർക്ക് ഒരുലക്ഷം രൂപവരെയും ചികിത്സാ സഹായമായി 50,000 രൂപ വരെയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപവരെയും ഭിന്നശേഷി ഉപകരണങ്ങൾക്ക് 10,000 രൂപ വരെയും സാന്ത്വന പദ്ധതി പ്രകാരം ലഭിക്കും. അദാലത്തിൽ മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.
താൽപര്യമുള്ളവർ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ജൂലൈ 29ന് മുൻപ് അപേക്ഷ നൽകണം. 8281004914, 0499-4257827, 7012609608, 0495-2304882/85 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]