കാസർകോട് ∙ ഡൽഹിയിലും തമിഴ്നാട്ടിലുംനിന്ന് ഉറുമ്പീച്ചകളുടെ രണ്ട് അപൂർവ ഇനങ്ങളെ കണ്ടെത്തി. മെറ്റാഡോൺ ഘോർപാഡെയി, മെറ്റാഡോൺ റീമേരി എന്നീ പേരുകളാണ് ഇവയ്ക്ക് നൽകിയത്. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് അഗ്രികൾചറൽ സയൻസസിലെ അസി.
പ്രഫ.ഡോ.എച്ച്.ശങ്കരരാമൻ, തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ അസി. പ്രഫ.എസ്.എസ്.അനൂജ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്.
സിറ്ഫിഡേ കുടുംബത്തിലെ മൈക്രോഡോണ്ടിനെ ഉപകുടുംബത്തിലെ ഇനങ്ങളെ ന്യൂഡൽഹിയിലെ നഗര വനത്തിലും തമിഴ്നാട്ടിലെ പശ്ചിമഘട്ടത്തിൽനിന്നുമാണ് കണ്ടെത്തിയത്.
ഈ ഈച്ചകളുടെ ലാർവകൾ ഉറുമ്പിൻകൂടുകളിൽ വസിച്ച് ഉറുമ്പിന്റെ മുട്ടകളും ലാർവകളും ആഹാരമാക്കുന്നതിനാലാണ് ഉറുമ്പീച്ചകളെന്നു വിളിക്കുന്നത്. സിറ്ഫിഡേ കുടുംബത്തിന്റെ വർഗീകരണ പഠനത്തിനു മികച്ച സംഭാവന നൽകിയ എൻഡമോളജിസ്റ്റും കീടശേഖരകനുമായ ഡോ.കുമാർ േഘാർപാഡെയുടെയും നെതർലൻഡിലെ ഡോ.മേന്നോ റീമറിന്റെയും ആദരാർഥമാണ് പേരുകൾ നൽകിയത്. മെറ്റാഡോൺ ജനുസിൽ ഇന്ത്യയിൽ നേരത്തെ 6 ഇനങ്ങളെ മാത്രമാണ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

