നീലേശ്വരം ∙ തെരു സ്വദേശിയും കുമ്പള ഹോളിഫാമിലി എസ്ബിഎസ് സ്കൂളിലെ അധ്യാപകനുമായ ജയൻ നീലേശ്വരമാണ് വർഷങ്ങളായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന 12 ജില്ലകളിലെയും കൂടിയാട്ട ടീമുകളുടെ മേക്കപ്പ് മാൻ.
പൈങ്കുളം നാരായണ ചാക്യാരുടെ ശിഷ്യരെയാണ് പതിറ്റാണ്ടുകളായി ജയൻ നീലേശ്വരം കലോത്സവങ്ങളിൽ ഒരുക്കുന്നത്.
42 വർഷമായി ജയൻ മേക്കപ്പ് രംഗത്തുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒ.കെ.കുറ്റിക്കോൽ നയിച്ച വർക്ഷോപ്പിൽ പങ്കെടുത്തായിരുന്നു തുടക്കം.
പിന്നീട് ചമയ കലാകാരൻ നീലേശ്വരത്തെ ദേവൻ ബാലന്റെ അരുമ ശിഷ്യനായി വളർന്നു. സിനിമാതാരങ്ങളായ മഞ്ജു വാരിയർ, കാവ്യാ മാധവൻ, വിനീത് കുമാർ, പാർവതി നമ്പ്യാർ, ജി.കെ.ശ്രീഹരി, അനു ജോസഫ് തുടങ്ങി ഒട്ടേറെപ്പേർക്കു വേണ്ടി കലോത്സവങ്ങളിൽ ചമയം ഒരുക്കിയിട്ടുണ്ട്.
32 വർഷമായി കണ്ണൂർ ആകാശവാണിയിൽ റേഡിയോ ഡ്രാമ ആർട്ടിസ്റ്റാണ്.
പതിമൂന്നോളം കലാ പ്രതിഭകളെയും കലാതിലകങ്ങളെയും ഈ കാലയളവിൽ ഒരുക്കിയിട്ടുണ്ട്. 31 വർഷത്തെ സേവനത്തിനുശേഷം മാർച്ചിൽ സർവീസിൽനിന്നു വിരമിക്കും.
ഭാര്യ: ബി.എസ്.സിബി (അധ്യാപിക, ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്ത്). മക്കൾ: ഗംഗ ജയൻ (ഡോക്ടർ), ഗൗരി ജയൻ (എൻജിനീയറിങ് വിദ്യാർഥിനി).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

