കാഞ്ഞങ്ങാട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുത്ത് ചരിത്രംകുറിച്ച സിയാ ഫാത്തിമയുടെ സ്വപ്നം യഥാർഥ്യമാക്കിയതിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അതിവേഗ ഇടപെടലും. ‘വാസ്കുലൈറ്റിസ്’ രോഗത്തിനുള്ള ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ കഴിക്കുന്നതു കാരണം യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് സിയയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നത്.
കുട്ടിക്ക് അവസരം ഒരുക്കാൻ മന്ത്രിതലത്തിൽ നിർദേശം ലഭിച്ചപ്പോൾ രോഗാവസ്ഥ സംബന്ധിച്ച് രാവിലെ 11ന് അകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകാൻ കലക്ടർ കെ.ഇമ്പശേഖർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസിനോട് ആവശ്യപ്പെട്ടു.
രാവിലെ 8ന് ആണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഡിഎംഒ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ടു.
പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും ശിശുരോഗ വിദഗ്ധനുമായ ഡോ.സഹദ്ബിൻ ഉസ്മാനോട് എത്രയും പെട്ടെന്ന് കുട്ടിയുടെ വീട് സന്ദർശിച്ച് രോഗവിവരം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് ലഭിച്ചയുടൻ ജില്ലാ മെഡിക്കൽ ഓഫിസർ മേലെഴുത്ത് നടത്തി റിപ്പോർട്ട് തയാറാക്കി 10.50ന് തന്നെ കലക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ട് കലക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയതോടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ ഓൺലൈനായി പങ്കെടുക്കാനുള്ള അവസരം ഒരുങ്ങുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

