പെരുമ്പള ∙ വിഷ്ണുപ്പാറ ധർമശാസ്താ ഭജനമന്ദിരം 25–ാം വാർഷികവും അയ്യപ്പൻ വിളക്കുത്സവവും 21 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കും. 21ന് 5ന് ഗണപതിഹോമം, 9ന് വിഷ്ണുപ്പാറ ധർമശാസ്താ ഭജന സമിതിയുടെയും 10ന് വേണൂർ വേണുഗോപാലകൃഷ്ണ ക്ഷേത്രഭജന സമിതിയുടെയും ഭജനയും 12ന് പൂജയും തുടർന്നു റാണിപുരം പെരുതടി മഹാദേവ ഭജന സംഘത്തിന്റെ ഭജനയും ഒന്നു മുതൽ അന്നദാനവും 6.30ന് തിരുവാതിരയും നടക്കും.
7ന് സാംസ്കാരിക സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിൽ വിഷ്ണുപ്പാറ അധ്യക്ഷത വഹിക്കും.
ഇ.ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും.
ചെമ്മനാട് പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. രാത്രി 8ന് പ്രദേശത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സിനിമാറ്റിക് ഡ്രാമയും നടക്കും.
22ന് രാവിലെ 9ന് കപ്പണയടുക്കം ഭജന സമിതിയുടെ ഭജന.10.30ന് പെരുമ്പള, വേണൂർ, ശിവപുരം എന്നിവിടങ്ങളിൽ നിന്നായി കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.
11നു അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന, 12ന് പൂജ, 1ന് അന്നദാനം, 2ന് ഉപകരണ സംഗീതം, 5.30ന് തായമ്പക, 6.30ന് ശരണംവിളി. 7ന് കാസർകോട് ഓംകാര ഫ്യൂഷൻസിന്റെ ഭജന മഞ്ജരി, 8ന് സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ടി.വി.രത്നകുമാർ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ഓട്ടൻ തുള്ളലും നടക്കും.
രാത്രി 9ന് പാട്ട് ഫാമിലിയുടെ ഗാനമേള നടക്കും.
23ന് 5ന് സന്നിധാനത്ത് ഗണപതിഹോമം, 6.30ന് കുടിവെപ്പ്, 7.30ന് ശ്രീധർമശാസ്താ സഹസ്രനാമാർച്ചന. 8.30ന് ഹരിനാമ കീർത്തനം പാരായണം, 9ന് ഉഷ:പൂജയും തായമ്പകയും ഉടക്കുപാട്ടും നടക്കും.
10.30ന് അയ്യപ്പസ്വാമി സംഗമത്തിൽ ശബരിമല ക്ഷേത്രദർശനത്തിന്റെ വിവിധ വർഷങ്ങൾ പൂർത്തിയാകുന്ന സ്വാമിമാരെ ആദരിക്കൽ നടക്കും.
തൃക്കണ്ണാട്–കീഴൂർ ധർമശാസ്താ സേവാസംഘം കോഓർഡിനേറ്റർ കൊപ്പൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
12ന് പൂജ, 1 മുതൽ അന്നദാനം.
വൈകിട്ട് 6ന് ദീപാരാധനയും ശരണംവിളിയും 6.30ന് കോട്ടരുവം മഹാവിഷ്ണുമൂർത്തി ദേവസ്ഥാന ഭജന സമിതിയുടെ ഭജന, 7ന് പാലക്കൊമ്പ് എഴുന്നള്ളത്ത് അണിഞ്ഞ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 8ന് തായത്തൊടി ദുർഗാപരമേശ്വരി ക്ഷേത്ര ഭജന സമിതിയുടെയും 9.30ന് പെരിയാട്ടടുക്ക ശ്രുതിലയ ഭജൻസിന്റെയും ഭജന.11ന് പൂജ, 11.30ന് ഉടുക്കുപാട്ടും തുടർന്നു പാൽക്കൂടം എഴുന്നള്ളത്തും 1.30ന് പൊലിപ്പാട്ടും 2ന് തിരിയുഴിച്ചിൽ 3ന് ആഴിയാട്ടവും നടക്കുമെന്നു ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പി.ബാലകൃഷ്ണൻ നമ്പ്യാർ, വി.സുരേഷ് മോഹൻ, വി.മാധവൻ കുണ്ട, കെ.സുനിൽ വിഷ്ണുപ്പാറ, ഇ.അരുൺരാജ്, വി.സുമേഷ് മോഹൻ, ഇ.സൂര്യകുമാരി എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

