പെരിയ ∙ കല്യോട്ട് ഭഗവതി ക്ഷേത്ര കഴകം കളിയാട്ട ഉത്സവം 20ന് തുടങ്ങും.
20ന് 11 മണിക്ക് കലവറ നിറക്കയ്ൽ, രാത്രി 9ന് രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളത്തും. 10ന് വിവിധ കലാപരിപാടികൾ.
പുലർച്ചെ 1ന് പൊട്ടൻ തെയ്യം. 21ന് 10മണിക്ക് രക്തചാമുണ്ഡി,1ന് വിഷ്ണുമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും.
രാത്രി 8ന് രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളതും. 9.30ന് വിവിധ കലാപരിപാടികൾ.
പുലർച്ചെ 1ന് പൊട്ടൻ തെയ്യം.
22ന് 10മണിക്ക് രക്തചാമുണ്ഡി പുറപ്പാട്. ഉച്ചക്ക് 12ന് വിഷ്ണുമൂർത്തി അരങ്ങിലെത്തും.
രാത്രി 8ന് രക്തചാമുണ്ഡി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളത്തും. 9ന് തന്നിത്തോട്ട് ചാമുണ്ഡിയുടെ തിടങ്ങൽ.
10ന് പയ്യന്നൂർ എസ്എസ് ഓർക്കസ്ട്രയുടെ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ലൈവ് ഷോ. പുലർച്ചെ 1ന് പൊട്ടൻ തെയ്യം.
23ന് 10മണിക്ക് രക്തചാമുണ്ഡി, 2ന് വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്.
3ന് തന്നിത്തോട്ട് ചാമുണ്ഡിയുടെ പുറപ്പാട്. കളിയാട്ട
ദിനങ്ങളിൽ ഉച്ചയ്ക്ക് 1ന് അന്നദാനം. രാത്രി 7ന് കർപ്പൂരാരതിയോടുകൂടി വിഷ്ണുമൂർത്തിയുടെ ക്ഷേത്രേശ തറവാടുകളിലേക്കുള്ള സന്ദർശനം.
9ന് വിളക്കിലരിയോടെ കളിയാട്ട സമാപനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

