പാലാവയൽ ∙ സെന്റ് ജോൺസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ നവനാൾ നൊവേനയും തിരുനാൾ മഹോത്സവവും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനും ഇന്നു തുടക്കമാകും.
ഇന്നു വൈകിട്ട് 4നു ജപമാല, 4.30ന് ഇടവക വികാരി ഫാ. ഡോ.ജോസ് മാണിക്യത്താഴെ തിരുനാൾ കൊടിയേറ്റ് നടത്തും.
ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ.
മാത്യു ഇളംതുരുത്തിപ്പടവിൽ കാർമികത്വം വഹിക്കും.
നവനാൾ ദിനങ്ങളിൽ തിരുക്കർമങ്ങൾക്ക് ഫാ.സെബാസ്റ്റ്യൻ കണിപറമ്പിൽ, ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം, ഫാ.
ജോർജ് കായംകാട്ടിൽ, ഫാ.ജോർജ് വെള്ളരിങ്ങാട്ട്, ഫാ.മാർട്ടിൻ കുര്യൻ മാമ്പുഴക്കൽ, ഫാ.ജോസഫ് ആനക്കല്ലിൽ തുടങ്ങിയവർ കാർമികത്വം വഹിക്കും.
26ന് വൈകിട്ട് തിരുസ്വരൂപ പ്രതിഷ്ഠ, 4.30 ന് ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ.കുര്യാക്കോസ് പന്തല്ലൂപറമ്പിൽ കാർമികത്വം വഹിക്കും.
27നു രാവിലെ 6.30നു കുർബാന, വൈകിട്ട് 4ന് നേർച്ചകാഴ്ചകൾ, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം.
ഫാ.വർഗീസ് കളപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. 6.30ന് തിരുനാൾ പ്രദക്ഷിണം.
8നു സമാപനാശീർവാദം. 8.30ന് കോഴിക്കോട് കെആർ മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ സംഗീത താള വിസ്മയം.
സമാപന ദിവസമായ 28നു രാവിലെ 7ന് കുർബാന.
വൈകിട്ട് 4നു ആഘോഷമായ റാസ കുർബാന. തയ്യേനി ലൂർദ് മാതാ പള്ളി വികാരി മേനപ്പാട്ടുപടിക്കൽ തോമാ കത്തനാർ, ആർച്ച് ഡീക്കൻ കലാങ്കി സെന്റ് ജോസഫ് പള്ളി വികാരി കുന്നേൽ മത്തായി കത്തനാർ എന്നിവർ കാർമികത്വം വഹിക്കും.
6.30 പ്രദക്ഷിണം, 7നു സ്നേഹവിരുന്ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

