നീലേശ്വരം ∙ രാജഭരണ കാലം തൊട്ടുള്ള പല കെട്ടിടങ്ങളും ഇപ്പോഴും നീലേശ്വരത്തു കാണാം. ആ കെട്ടിടങ്ങളുടെ ഭിത്തികളിൽ പഴയകാല തിരഞ്ഞെടുപ്പുകളുടെ ഓർമകളും മായാതെ കിടക്കുന്നുണ്ട്.
പടിഞ്ഞാറ്റംകൊഴുവൽ കോട്ടം വേട്ടയ്ക്കൊരുമകൻ കൊട്ടാരത്തിന്റെ പിറകിലുള്ള മഠത്തിന്റെ ചുവരിൽ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള ചുവരെഴുത്ത് ഇപ്പോഴുമുണ്ട്.
1954ലെ നീലേശ്വരം ഒന്നാം വില്ലേജ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് പഴയ നഗരസഭ ഓഫിസിന് പിറകിലുളള കഞ്ഞിക്കടയുടെ ചുമരിലാണുള്ളത്. ഒരൽപം മങ്ങലുണ്ടെങ്കിലും നീലേശ്വരം പഞ്ചായത്ത് രൂപീകരിക്കുന്നതിന് മുൻപുള്ള ഈ ചുമരെഴുത്ത് കാലം മായ്ക്കാത്ത ഓർമയായി ഇന്നും നിലനിൽക്കുന്നു.
തമ്പുരാൻ ഡോക്ടറെന്ന് നീലേശ്വരത്തുകാർ വിളിക്കുന്ന ഡോ.കെ.സി.കെ.രാജയുടെ അമ്മാവൻ ഡോ.കെ.സി.യു.രാജയ്ക്ക് വോട്ട് രേഖപ്പെടുത്താൻ അഭ്യർഥിച്ചുള്ള ചുമരെഴുത്താണ് ഇത്.
നീലേശ്വരം അങ്ങാടി ഉൾപ്പെടുന്ന ഒന്നാം വില്ലേജിൽ നിന്നു തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോ.കെ.സി.യു.രാജ ആ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒന്നാം വില്ലേജ് പഞ്ചായത്ത് പ്രസിഡന്റായത് ചരിത്രം. പുതുക്കൈ ഉൾപ്പെടുന്ന രണ്ടാം വില്ലേജ് പഞ്ചായത്തിന്റെ പ്രസിഡന്റായി കെ.വി.കുമാരനും തിരഞ്ഞെടുക്കപ്പെട്ടു.
ഈ രണ്ട് വില്ലേജ് പഞ്ചായത്തുകളും ഒരുമിച്ച് ചേർത്താണ് 1963ൽ നീലേശ്വരം ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

