പെരിയ (കാസർകോട്) ∙ കുമ്പള അറുങ്കുടലിലെ കെ.വാസു–എം.സുമതി ദമ്പതികളുടെ കുടുംബം ഒരു രാഷ്ട്രീയ സന്ദേശമാണ്. വീടിന്റെ പടിയിറങ്ങിയാൽ പിന്നെ ആശയങ്ങളുടെ ഏറ്റുമുട്ടലാണ്.
കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്ത് കുമ്പള 7ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയാണ് സുമതി. വാസു പ്രദേശത്തെ സിപിഎം കണ്ണോത്ത് ബ്രാഞ്ച് സെക്രട്ടറിയും.
കർഷക കുടുംബമാണ് ഇവരുടേത്.
രണ്ടുപേരും സാമൂഹികപ്രവർത്തകരും. നിലവിൽ സിപിഎം പ്രതിനിധീകരിക്കുന്ന വാർഡാണിത്.
രാഷ്ട്രീയം വീടിന്റെ പടിക്കുപുറത്താണെന്നു സുമതി പറയുന്നു. സുമതിയുടേത് നേരത്തേതന്നെ കോൺഗ്രസ് കുടുംബമാണ്.
വാസുവിന്റേത് സിപിഎം കുടുംബവും. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.
ഇവരുടെ അയൽവാസി കെ.സുനിതയാണ് സുമതിക്കെതിരെ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

