കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ 10.30ന് ശുചീകരണ തൊഴിലാളികളാണ് പ്ലാറ്റ്ഫോം ഒന്നിൽ ഉടമസ്ഥനില്ലാതെ ബാഗുകൾ കണ്ടെത്തിയത്.
ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡുമാർ വിവരമറിഞ്ഞ് സ്ഥലത്തെത്തി.
ബാഗ് പരിശോധിച്ചു. ബാഗിൽ നഗരത്തിലെ ടെക്സ്റ്റൈൽസിന്റെ വിവരമുണ്ടായിരുന്നു.
അവരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്ഥാപനത്തിലെ ജീവനക്കാരന്റെ ബാഗ് ആണെന്ന് തിരിച്ചറിഞ്ഞത്.
കോഴിക്കോട് പോകുകയായിരുന്ന ഇയാൾ ബാഗുകൾ മറന്നുപോകുകയായിരുന്നു. ഉടമസ്ഥനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സ്റ്റേഷൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ബാഗുകൾ കൈമാറി. ഹോംഗാർഡുമാരായ കെ.പി.അരവിന്ദാക്ഷൻ, പ്രവീൺ നീലേശ്വരം എന്നിവരാണ് നേതൃത്വം നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

