കാസർകോട് ∙ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെയുള്ള അക്രമം തടയുന്നതിന് ആശുപത്രികളെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്നു ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആർ.രമേശ് ആവശ്യപ്പെട്ടു. ഐഎംഎ കാസർകോട് ബ്രാഞ്ച് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അനുഭവപ്പെടുന്ന അഭൂതപൂർവമായ തിരക്ക് ആണ് പല പ്രശ്നങ്ങൾക്കും ഇടയാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ കൂടുതൽ മെഡിക്കൽ ഓഫിസർമാരെയും ജീവനക്കാരെയും നിയമിക്കണം.
ഷിഫ്റ്റ് തോറും രണ്ടു ഡോക്ടർമാർ എങ്കിലും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഹരികിരൺ ബങ്കേര അധ്യക്ഷത വഹിച്ചു.
ഡോ.ജോസഫ് ബെനവന്റ്, സെക്രട്ടറി ഡോ.അണ്ണപ്പ കാമത്ത്, ട്രഷറർ ഡോ.എസ്.
അനൂപ്, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.ബി. നാരായണ നായിക്, കാഞ്ഞങ്ങാട് ഐ എം എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ശശിധർ റാവു, വനിത ചെയർപഴ്സൻ ഡോ.മായ മല്യ, ഡോ.
ജിതേന്ദ്ര റായ്, ഡോ. സി.എച്ച്.
ജനാർദന നായ്ക് എന്നിവർ പ്രസംഗിച്ചു. ഡോ. പ്രജ്യോത് ഷെട്ടി, ഡോ.ശ്രീകരി എന്നിവരെ ആദരിച്ചു.
ഭാരവാഹികൾ : ഡോ.
രേഖ റൈ (പ്രസി ), ഡോ.എ. ജമാൽ അഹമ്മദ്, ഡോ.നബീസ ( വൈ.പ്രസി ), ഡോ.
അണ്ണപ്പ കാമത്ത് ( സെക്ര ), ഡോ.കൃഷ്ണ വിവേക് ( ജോ.സെക്ര ), ഡോ.സുന്ദർ ആനമജൽ ( ട്രഷറർ ), ഡോ. ബി.നാരായണ നായ്ക് ( സംസ്ഥാന പ്രവർത്തകസമിതി അംഗം ), ഐഎംഎ വനിതാ വിഭാഗം : ഡോ.സുധാ ഭട്ട് ( ചെയർ പഴ്സൻ ), ഡോ.ശ്രീകരി ( സെക്ര).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]