ചിറ്റാരിക്കാൽ ∙ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ (എസ്പിജി) അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ്മോൻ തലച്ചിറ (42) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി ജോലിസ്ഥലത്തുനിന്നു താമസസ്ഥലത്തേക്കു മടങ്ങുംവഴി അപകടമുണ്ടായെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
22 വർഷമായി ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്. മൃതദേഹം വിമാനമാർഗം ഇന്ന് ഉച്ചയ്ക്കു നാട്ടിലെത്തിക്കും.
നാളെ രാവിലെ 9നു കണ്ണൂർ മണക്കടവിലെ സ്വന്തം വീട്ടിലെ ചടങ്ങുകൾക്കുശേഷം 10.30നു മണ്ഡപത്തെ തറവാട്ടിലേക്കു കൊണ്ടുവരും. ഉച്ചയ്ക്ക് 12നു മണ്ഡപം സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം.
ബിഎസ്എഫിൽ പ്രവർത്തിക്കുന്നതിനിടെ മികച്ച ഡ്രൈവറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് 2012 ജൂലൈയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ എസ്പിജിയിൽ അംഗമായത്.
2014 മുതൽ 2020 ജൂലൈ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്പിജി ടീമിലും പ്രവർത്തിച്ചു. ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: ജിസ്മി (സ്റ്റാഫ് നഴ്സ്, ഉദയഗിരി പിഎച്ച്സി). മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും മണക്കടവ് ശ്രീപുരം സ്കൂൾ വിദ്യാർഥികൾ).
സഹോദരങ്ങൾ: ഷൈൻ (അധ്യാപകൻ, എസ്എഫ്എസ് സ്കൂൾ കർണാടക), ഷെറിൻ (നഴ്സ്, കാനഡ), ഷിബിൻ (നഴ്സ്, അബുദാബി).
നൊമ്പരമായി ഷിൻസ്മോൻ
ചിറ്റാരിക്കാൽ ∙ പ്രധാനമന്ത്രിമാരുടെ പ്രത്യേക സംരക്ഷണ സേനയിൽ (എസ്പിജി) അംഗമായി പ്രവർത്തിച്ചു മലയോരത്തിന്റെ അഭിമാനമായി വളർന്ന യുവസൈനികൻ ഷിൻസ്മോന്റെ ആകസ്മിക വിയോഗം മണ്ഡപം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കമ്മാടം ഗവ.
എൽപി സ്കൂൾ, മണ്ഡപം സെന്റ് ജോസഫ്സ് യുപി സ്കൂൾ, കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കാഞ്ഞങ്ങാടുനിന്നും ഐടിഐ പഠനവും പൂർത്തിയാക്കിയാണ് ഷിൻസ്മോൻ മിലിറ്ററി സർവീസിൽ പ്രവേശിച്ചത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിഐപികളുടെ സുരക്ഷയൊരുക്കുമ്പോഴും നാട്ടിൽനിന്നും രാജ്യ തലസ്ഥാനത്തെത്തുന്ന നാട്ടുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാനും ഷിൻസ്മോൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

