
ബോവിക്കാനം ∙ തെരുവുനായ വന്ധ്യംകരണത്തിനായി മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം എട്ടാംമൈലിൽ നിർമിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിന് അംഗീകാരം നൽകുന്നതിനു മുന്നോടിയായി കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിന്റെ പരിശോധന ഇന്ന്. ഉച്ചയ്ക്ക് 2ന് നടക്കുന്ന പരിശോധനയിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും.
അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ മേയ് മാസം 19ന് മന്ത്രി ജെ.
ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത എബിസി കേന്ദ്രത്തിനു അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ഇതുവരെ പ്രവർത്തനം തുടങ്ങാൻ സാധിച്ചില്ല.
പരിശോധന പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർ. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും എബിസി കേന്ദ്രം നോക്കുകുത്തിയായി നിൽക്കുന്നത് വലിയ വിമർശനത്തിനിടയാക്കിയിരിക്കെയാണ് കേന്ദ്രസംഘം എത്തുന്നത്.കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 1.40 കോടി രൂപ ചെലവിലാണ് എബിസി കേന്ദ്രം നിർമിച്ചത്.
ഒരു ദിവസം 20 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ശസ്ത്രക്രിയ നടത്തിയ ശേഷം 5 ദിവസം ഇവിടെ പാർപ്പിച്ച ശേഷമാകും പട്ടികളെ പിടികൂടിയ അതേ സ്ഥലത്തേക്കു കൊണ്ടുപോയി തുറന്നുവിടുക.
100 പട്ടികളെ പാർപ്പിക്കാനുള്ള കൂട്, ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം എന്നിവ ഉദ്ഘാടന സമയത്ത് തന്നെ തയാറായിരുന്നു. ഹരിയാന ആസ്ഥാനമായ നെയ്ൻ ഫൗണ്ടേഷനാണ് വന്ധ്യംകരണത്തിന്റെ കരാറെടുത്തത്.
ഒരു പട്ടിയെ പിടികൂടി വന്ധ്യംകരണം നടത്താൻ 1925 രൂപയ്ക്കാണ് കരാർ.
പൂട്ടിയിട്ട് 2 വർഷം
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന്, തെരുവു നായകളുടെ വംശവർധന തടയാൻ 2016ൽ ആണ് ജില്ലയിൽ എബിസി കേന്ദ്രം ആദ്യമായി ആരംഭിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ പഴയ മൃഗാശുപത്രിയിലാണ് ഇത് പ്രവർത്തിച്ചത്.
അതിനു ശേഷം തൃക്കരിപ്പൂരിൽ രണ്ടാമതൊരു കേന്ദ്രവും ആരംഭിച്ചു. പക്ഷേ അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ 2023ൽ ഇവയുടെ പ്രവർത്തനം അവസാനിപ്പിച്ചു.
അതിനു ശേഷം തെരുവുനായശല്യം തടയാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]