
അധ്യാപകർ
പെർള ∙ പഡ്രെ വാണിനഗർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ്, എച്ച്എസ്എസ്ടി (ജൂനിയർ) പൊളിറ്റിക്കൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള കൂടികാഴ്ച 25ന് 10.30ന് നടക്കും.
തുറന്നു പ്രവർത്തിക്കും
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായി 2025 ആഗസ്റ്റ് 30- വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപറേഷൻ ഓഫിസുകൾ തുറന്ന് പ്രവൃത്തിക്കും.
ട്രാൻസ്ലേറ്റർ നിയമനം
പട്ടിക വർഗ വകുപ്പിലെ പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കന്നഡ ട്രാൻസ്ലേറ്ററെ താൽക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള കന്നട-മലയാളം ഭാഷാ പരിജ്ഞാനമുള്ള 20നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. രേഖകൾ സഹിതം 21ന് രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം.
04994-255466.
ജില്ലാ സെമിനാർ ഇന്ന്
കാഞ്ഞങ്ങാട് ∙ വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഐസിഡിഎസ് സെൽ, കാസർകോട് പോഷൺ അഭിയാൻ എന്നിവ ചേർന്നു ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാ സെമിനാർ ഇന്നു കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]