
മേൽപറമ്പ് ∙ ശക്തമായ മഴയിൽ കൂറ്റൻപാറ ഉരുണ്ടു വീണു വീട് ഭാഗികമായി തകർന്നു. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചന്ദ്രഗിരി നടക്കാൽ അങ്കണവാടിക്കു സമീപത്തെ സി.എച്ച്.മിതേഷും കുടുംബവും താമസിക്കുന്ന വീട്ടിലേക്കാണു പാറ പതിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്നു ചേർന്നുള്ള കുന്നിനു മുകളിൽ നിന്നു 10 മീറ്ററോളം ദൂരത്തിൽ നിന്നാണു പാറയും കല്ലും മണ്ണും വീട്ടിലേക്കു പതിച്ചത്.
ഒരു കിടപ്പുമുറി തകർന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിനാകെ വിള്ളൽ വീണിട്ടുണ്ട്.
വ്യക്തിയുടെ പറമ്പിൽ നിന്നുള്ള പാറയാണിത്. കാസർകോട് ആനബാഗിലു റോഡിൽ ടയർ വർക്സ് കട
നടത്തുന്ന മിതേഷും മാതാവ് ഹരണിയുമാണ് അപകടസമയത്തു വീട്ടിലുണ്ടായിരുന്നത്. കുളിക്കുകയായിരുന്ന മിതേഷ് ശബ്ദം കേട്ടു കുളിമുറിയിൽ നിന്നു പുറത്തിറങ്ങി നോക്കിയപ്പോഴേക്കും പാറയോടൊപ്പം ഉരുണ്ടെത്തിയ കല്ലും മണ്ണും കൊണ്ട് കിടപ്പുമുറി തകർന്നു ചെളി വെള്ളം കയറിയിരുന്നു.
സംഭവ സമയത്ത് മിതേഷിന്റെ ഭാര്യ ചൈത്രയും നാലു വയസ്സുകാരിയായ മകളും സമീപത്തെ ക്ഷേത്രത്തിൽ ഭജനത്തിനു പോയിരുന്നു.
വിള്ളലുണ്ടായതിനാൽ വീട്ടിൽ താമസിക്കാനാകില്ല. സഹോദരന്റെ വീട്ടിലാണ് ഇവർ ഇപ്പോൾ ്.
ഇനിയും വീഴാൻ പാകത്തിൽ പാറ ഇവിടെയുണ്ട്. അപകട
ഭീഷണി ഉയർത്തുന്ന പാറ നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കു നേരത്തെ പരാതി നൽകിയിരുന്നതായി വീട്ടുകാർ അറിയിച്ചു. കാസർകോട് തഹസിൽദാർ രമേശൻ പൊയിനാച്ചിയുടെ നേതൃത്വത്തിൽ റവന്യു അധികൃതരും പഞ്ചായത്ത് – ദുരന്തനിവാരണ സമിതി അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇവിടെയുള്ള അപകടഭീഷണി ഉയർത്തുന്ന 3 പാറക്കൂട്ടങ്ങൾ എൻഡിആർഎഫ് സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകി.
പാറവീണതിനാൽ സമീപത്തെ അങ്കണവാടി കെട്ടിടവും അപകട ഭീഷണി നേരിടുകയാണെന്നു നാട്ടുകാർ പറഞ്ഞു. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഈ കുടുംബം ബന്ധുവീട്ടിൽ താമസിക്കാമെന്ന് അറിയിച്ചതിനാൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നില്ലെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]