
കാഞ്ഞങ്ങാട് ∙ ചെമ്മട്ടംവയൽ ആലയി റോഡിൽ ബല്ല കുറ്റിക്കാലിൽ ദമ്പതികൾ സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ടു. രാത്രി 8.30ന് ആണു സംഭവം.നീലേശ്വരം കാട്ടിപ്പൊയിൽ സ്വദേശിയും പെരിങ്ങോം കോളജിലെ ജീവനക്കാരനുമായ ശശികുമാറും ഭാര്യ രാജശ്രീയും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ഇരുവശവും വയലുള്ള റോഡ് കവിഞ്ഞ് വെള്ളമൊഴുകുന്നുണ്ടായിരുന്നു.കാർ റോഡിൽ നിന്നു തെന്നിനീങ്ങുന്നതായി മനസ്സിലായതോടെ ഓഫ് ചെയ്തു. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ച ശേഷം പുറത്തിറങ്ങി.
അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കാർ കെട്ടിവലിച്ചു റോഡിലേക്കു കയറ്റി.മംഗളൂരുവിൽ ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്നു ദമ്പതികൾ. അസി.സ്റ്റേഷൻ ഓഫിസർ കെ.കെ.ദിലീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.എം.ഷിജു, സുധീഷ്കുമാർ, സുധിൻ, ഡ്രൈവർമാരായ അജിത്, ഷാജഹാൻ ഹോംഗാർഡുമാരായ സന്തോഷ്, ബാലകൃഷ്ണൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഹൊസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]