കോട്ടിക്കുളം ∙ കടൽ പിറകോട്ട് പോയി തിരിച്ചുവന്ന തീരം ഫുട്ബോൾ കളിയുടെ ആവേശത്തിരയിൽ. തൃക്കണ്ണാട്ടുനിന്നു 200 മീറ്റർ അകലെ സംസ്ഥാനപാതയിൽ ചിറമ്മലിലെ കടൽത്തീരത്ത് കത്തുന്ന ചൂട് ഒഴിയുമ്പോൾ ശാന്തമായി തഴുകി വരുന്ന തിരമാലകൾ ഒപ്പം കാൽപന്ത് കളിയാരവം മുഴങ്ങും.
അഞ്ചരയ്ക്കു തുടങ്ങി ഒരു മണിക്കൂറോളം നേരം പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെ പേരും പടങ്ങളും ഉൾപ്പെടെ പ്രിന്റ് ചെയ്ത ജഴ്സി അണിഞ്ഞുള്ള വിവിധ പ്രദേശങ്ങളിൽ ഉള്ളവരുടെ കൂട്ടായ്മയുടെ സ്നേഹ സംഗമമായി മാറി ചിറമ്മലിലെ കടൽത്തീരം.
കാലവർഷത്തിൽ 30 മീറ്ററോളം കരയിലേക്കു കടൽ കയറി വരും.
ജൂൺ മുതൽ ഒക്ടോബർ വരെ തീരം ഏറെയും കടലിൽ. നവംബർ മുതൽ മേയ് അവസാനം വരെ തീരം കളിക്കളത്തിനു വഴി മാറും.
നവംബർ മുതൽ മാർച്ച് വരെ ടൂർണമെന്റ് നടക്കും. മാർച്ച് കഴിഞ്ഞാൽ ടൂർണമെന്റ് നടക്കില്ല.
മേയ് വരെ സമീപത്തുള്ള കളിക്കാർക്കു മാത്രമായി ഒതുങ്ങും. കടൽ കയറും എന്നുള്ളതാണ് കാരണം.
കഴിഞ്ഞ 15 മുതൽ നവീൻ ആൻഡ് സഞ്ജു മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ബീച്ച് ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയാണ് ചിറമ്മൽ തീരം.
മാർച്ച് 7 വരെ ടൂർണമെന്റ് തുടരും. ബൂട്ട് ധരിക്കാതെ നഗ്നപാദരായി പഞ്ചാര മണലിൽ ഫുട്ബോളിനു പിന്നാലെ കുതിച്ചു ഗോൾ വല കുലുക്കി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്ന കളിക്കാരുടെ ആവേശത്തിൽ ഇഷ്ട
ടീമുകൾക്കു വേണ്ടി ആവേശം വിടാതെ കാണികളും സജീവം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. കളി കാണാൻ പല ദിവസങ്ങളിലും നാട്ടുകാരും ടീമുകളുടെ അകമ്പടി സംഘവുമായി ഇരുനൂറിലേറെ പേരുണ്ടാകും.
ടൂർണമെന്റ് ഇല്ലാത്ത ദിവസങ്ങളിൽ നാട്ടിലെ കളിക്കാരുടെ വേദിയാകുന്നു ഈ തീരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

