കുംബഡാജെ ∙ വയോധികയെ കൊലപ്പെടുത്തി കവർന്ന കരിമണിമാല പ്രതിയുടെ വീട്ടുപരിസരത്തുനിന്നു പൊലീസ് കണ്ടെടുത്തു. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കാടുവെട്ടു തൊഴിലാളി ബദിയടുക്ക പെരഡാലയിലെ പരമേശ്വര (47)യാണ് കൊന്ന് മുന്നരപ്പവനോളം വരുന്ന കരിമണിമാല കവർന്നത്.
മൗവ്വാർ അജിലയിലെ പുഷ്പലത വി.ഷെട്ടി (72)യുടെ മാലയാണ് കവർന്നത്.
15ന് ആണ് പുഷ്പലതയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം അറിഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പരിസരത്തെ മുഴുവൻ ആളുകളുടെയും വിവരങ്ങളും മൊബൈൽ ഫോണും പരിശോധിച്ച് സംശയമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിൽനിന്നാണ് രണ്ടുദിവസം മുൻപ് പ്രതി പരമേശ്വര സമീപത്തുണ്ടായിരുന്നതായി വിവരം ലഭിച്ചത്.
പരമേശ്വരയുടെ വലതു കൈയുടെ ഉൾവശത്ത് പരുക്ക് കാണപ്പെട്ടിരുന്നു. അതിനെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
അതിക്രമിച്ച് അകത്തുകയറി കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീടിന്റെ പരിസരത്തുനിന്ന് മാല കണ്ടെടുത്തത്.
ബംഗളൂരുവിലുള്ള സഹോദരീ പുത്രി വംശ 14ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു കിട്ടാഞ്ഞതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ഇവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഫൊറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളും പരിശോധന നടത്തിയിരുന്നു.
ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ബദിയഡുക്ക സിഐ എ.സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സവ്യസാചി, തോമസ്, പ്രസാദ്, അബൂബക്കർ കല്ലായി, എഎസ്ഐമാരായ പ്രസാദ്, സുധീർബാബു, സീനിയർ സിപിഒമാരായ ഗോകുല, ശ്രീജിത്, ശശികുമാർ, ദിനേശ്, ചന്ദ്രകാന്ത്, നികേഷ്, സിപിഒമാരായ ശ്രുതി, ശ്രീനേഷ്, ഷിനു, മുഹമ്മദ് ആരിഫ് എന്നിവരാണ് ഉണ്ടായിരുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

